
മസ്‌കറ്റ്: കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് 19 ബാധിച്ച് പന്ത്രണ്ട് പേര്‍ കൂടി മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,890 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,399 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതിനകം ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 181,430 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1346 പേര്‍ക്ക് രോഗം ഭേദമായി. 161,670 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. കഴിഞ്ഞ ഒരു ദിവസം 107 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം 818 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 265 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ