അനാശാസ്യ പ്രവര്‍ത്തനം; പ്രവാസികളുള്‍പ്പെടെ 14 വനിതകളെ അറസ്റ്റ് ചെയ്തു

By Web TeamFirst Published Sep 21, 2019, 4:02 PM IST
Highlights

മസ്‍കത്ത് പൊലീസ് കമാന്‍ഡ് നടത്തിയ തെരച്ചിലിലാണ് 14 പേരും പിടിയിലായത്. ഇവര്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവെന്നാണ് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. 

മസ്കത്ത്: ഒമാനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന കുറ്റത്തിന് 14 സ്ത്രീകളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. അറസ്റ്റിലായവര്‍ വിവിധ രാജ്യങ്ങളിലെ പൗരന്മാരാണ്. മസ്‍കത്ത് പൊലീസ് കമാന്‍ഡ് നടത്തിയ തെരച്ചിലിലാണ് 14 പേരും പിടിയിലായത്. ഇവര്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവെന്നാണ് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വകീരിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു.

click me!