കുവൈത്തില്‍ 14 വയസുകാരിയെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തി

By Web TeamFirst Published May 20, 2021, 5:44 PM IST
Highlights

ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ 14 വയസുകാരിയെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തി. ജാബിര്‍ അല്‍ അഹ്‍മദ് ഏരിയയിലാണ് സംഭവം. സ്വദേശി ബാലികയെ സ്വന്തം വീടിനുള്ളിനാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തി. കയറുകൊണ്ട് കുരുക്കുണ്ടാക്കി തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

click me!