
മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 802 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 775 പേര്‍ കൂടി പുതിയതായി രോഗമുക്തി നേടി.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 2,08,607 പേര്‍ക്ക് കൊവിഡ് രോഗം പിടിപെടുകയും ഇതില്‍ 1,92,973 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 പേരാണ് കൊവിഡ് മൂലം ഒമാനില്‍ മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കൊവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 2,239 ആയതായി മന്ത്രാലയത്തിന്റെ വാര്‍ത്തകുറിപ്പില്‍ പറയുന്നു. ഒമാനിലെ വിവിധ ആശുപത്രികളിലായി 664 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 251 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണുള്ളതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam