
മനാമ: ബഹ്റൈനില്‍ മലയാളി വിദ്യാര്‍ത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട സ്വദേശിയായ അജി കെ വര്‍ഗീസിന്റെയും മഞ്ജു വര്‍ഗീസിന്റെയും മകള്‍ സെറ റേച്ചല്‍ അജി വര്‍ഗീസ് (14) ആണ് മരിച്ചത്. ബഹ്റൈനിലെ ഏഷ്യന്‍ സ്‍കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സെറയുടെ വിയോഗമെന്ന് ഗള്‍ഫ് ഡെയിലി ന്യൂസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തലേദിവസം ഉച്ചയ്ക്ക് ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി കുട്ടി പറഞ്ഞിരുന്നു. രാത്രി ഛര്‍ദിയും ബോധക്ഷയവും ഉണ്ടായതോടെ ഒരു മണിയോടെ ആംബുലന്‍സില്‍ സല്‍മാനിയ ആശുപത്രിയില്‍ എത്തിച്ചു. പ്രമഹം സംബന്ധമായ അസുഖം മൂലം സംഭവിച്ച ഹൃദയാഘാതമാണ് കുട്ടിയുടെ മരണ കാരണമായതെന്നും മുന്‍ദിവസങ്ങളില്‍ പൂര്‍ണ ആരോഗ്യവതിയായിരുന്നു സെറയെന്നും ബന്ധുക്കളിലൊരാള്‍ പറഞ്ഞു. ശ്രദ്ധ മറിയം അജി വര്‍ഗീസ് സഹോദരിയാണ്
സെറയുടെ മരണത്തില്‍ ബഹ്റൈനിലെ ഏഷ്യന്‍ സ്‍കൂള്‍ അനുശോചനം രേഖപ്പെടുത്തി. ഡയബറ്റിക് കീറ്റോഅസിഡോസിസ് മൂലം സംഭവിച്ച ഹൃദയാഘാതമായിരുന്നു കുട്ടിയുടെ മരണകാരണമായതെന്ന് സ്‍കൂള്‍ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നു. ജനിതകമായ പ്രത്യേകതകള്‍ കാരണം കുട്ടികളില്‍ കൗമാരപ്രായത്തിന് മുമ്പ് തന്നെ പ്രകടമായി തുടങ്ങുകയും പിന്നീട് ജീവിത കാലത്തുടനീളം നീണ്ടുനില്‍ക്കുന്നതുമായ പ്രമേഹ രോഗമാണ് ടൈപ്പ് - 1 പ്രമേഹം. ഇത്തരം ആളുകളില്‍ സംഭവിക്കാന്‍ സംഭവിക്കാന്‍ സാധ്യതയുള്ളതും ജീവന്‍ തന്നെ അപകടത്തിലാക്കുന്നതുമായ രോഗാവസ്ഥയാണ് ഡയബറ്റിക് കീറ്റോഅസിഡോസ് എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
സ്കൂള്‍ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അനുശോചനക്കുറിപ്പ്...
Read also: സൗദി അറേബ്യയില്‍ കാറുകൾ കൂട്ടിയിടിച്ച് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാർ മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ