കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ 1,500 റിയാല്‍ വരെ പിഴ; കര്‍ശന മുന്നറിയിപ്പുമായി പൊലീസ്

By Web TeamFirst Published Jan 30, 2021, 2:35 PM IST
Highlights

ഏതെങ്കിലും രീതിയിലുള്ള ഒത്തുചേരലുകള്‍ സംഘടിപ്പിക്കുകയോ ആളുകളെ ക്ഷണിക്കുകയോ ചെയ്യുന്നവര്‍ക്ക് 1,500 റിയാലായിരിക്കും പിഴ ചുമത്തുക. ഒത്തുചേരലുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് 100 റിയാലും പിഴ ചുമത്തും.

മസ്‌കറ്റ്: കൊവിഡ് മുന്‍കരുതല്‍ സംബന്ധിച്ച് സുപ്രീം കമ്മറ്റി നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക്  1,500 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് റോയല്‍ ഒമാന്‍ പൊലീസ്. പുതിയ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ എല്ലാ സാമൂഹിക പരിപാടികള്‍ക്കുമുള്ള വിലക്ക് കഴിഞ്ഞ ദിവസം ഒമാനില്‍ നിലവില്‍ വന്നിരുന്നു. 

ഏതെങ്കിലും രീതിയിലുള്ള ഒത്തുചേരലുകള്‍ സംഘടിപ്പിക്കുകയോ ആളുകളെ ക്ഷണിക്കുകയോ ചെയ്യുന്നവര്‍ക്ക് 1,500 റിയാലായിരിക്കും പിഴ ചുമത്തുക. ഒത്തുചേരലുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് 100 റിയാലും പിഴ ചുമത്തും. കൊവിഡ് പരിശോധനയ്ക്ക് വിസമ്മതിച്ചാലും ക്വാറന്റീന്‍ നിയമം ലഘിച്ചാലും 200 റിയാല്‍ പിഴ നല്‍കേണ്ടി വരും. വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്കും കൂട്ടംകൂടുന്നതിന് വിലക്കുണ്ട്. മാത്രമല്ല ആരാധനാലയങ്ങിലും പൊതുസ്ഥലങ്ങളിലും ഒത്തുചേരാന്‍ പാടില്ല. വിദേശത്ത് നിന്ന് എത്തുന്നവര്‍ ക്വാറന്റീന്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ട്രാക്കിങ് ബ്രേസ്ലെറ്റ് ധരിക്കാന്‍ വിസമ്മതിക്കുകയോ തനിയെ ഊരിമാറ്റുകയോ നശിപ്പിക്കുകയോ ചെയ്താന്‍ 300 റിയാല്‍ പിഴ ചുമത്തുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. 
 

click me!