മൂന്ന് ദിവസത്തിനിടെ 1588 പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റുകള്‍ റദ്ദാക്കി

By Web TeamFirst Published Jan 29, 2021, 11:04 PM IST
Highlights

തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കി കുവൈത്തില്‍ നിന്ന് മടങ്ങുന്നവര്‍, രാജ്യത്തേക്ക് മടങ്ങിയെത്താന്‍ സാധിക്കാത്തതുകൊണ്ട് താമസരേഖയുടെ കാലാവധി അവസാനിച്ചവര്‍ എന്നിവര്‍ക്ക് പുറമെ മരണപ്പെട്ടവരുടെയും ഫാമിലി വിസകളിലേക്ക് മാറിയവരുടെയും തൊഴില്‍ പെര്‍മിറ്റുകളാണ് റദ്ദാക്കുന്നത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ റദ്ദാക്കിയത് 1588 പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റുകള്‍. ജനുവരി 25 മുതല്‍ 27 വരെയുള്ള കണക്കുകളാണിത്. ഇവരില്‍ പകുതിയിലേറെയും രാജ്യത്തേക്ക് മടങ്ങി വരാന്‍ സാധിക്കാതെ താമസ രേഖയുടെ കാലാവധി അവസാനിച്ചവരാണ്.

തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കി കുവൈത്തില്‍ നിന്ന് മടങ്ങുന്നവര്‍, രാജ്യത്തേക്ക് മടങ്ങിയെത്താന്‍ സാധിക്കാത്തതുകൊണ്ട് താമസരേഖയുടെ കാലാവധി അവസാനിച്ചവര്‍ എന്നിവര്‍ക്ക് പുറമെ മരണപ്പെട്ടവരുടെയും ഫാമിലി വിസകളിലേക്ക് മാറിയവരുടെയും തൊഴില്‍ പെര്‍മിറ്റുകളാണ് റദ്ദാക്കുന്നത്. റദ്ദാക്കപ്പെട്ട പെര്‍മിറ്റുകളുടെ 51 ശതമാനവും യാത്രാ വിലക്ക് കാരണം കുവൈത്തിലേക്ക് മടങ്ങിയെത്താന്‍ സാധിക്കാത്തവരുടേതാണ്. തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കി രാജ്യം വിട്ടവര്‍ 30 ശതമാനമാണെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

click me!