സൗദിയില്‍ മരണസംഖ്യ 16 ആയി; രോഗബാധിതരുടെ എണ്ണം 1700 കടന്നു

By Web TeamFirst Published Apr 1, 2020, 7:51 PM IST
Highlights

സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ആറുപേര്‍ കൂടി ഇന്ന് മരിച്ചു. അഞ്ച് വിദേശി പൗരന്മാരും ഒരു സൗദി പൗരനുമാണ് മരിച്ചത്. മൂന്ന് പ്രവാസികളും സൗദിയും  മദീനയിലും ഓരോ പ്രവാസികള്‍ മക്കയിലും റിയാദിലുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 16 ആയി. 

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ആറുപേര്‍ കൂടി ഇന്ന് മരിച്ചു. അഞ്ച് വിദേശി പൗരന്മാരും ഒരു സൗദി പൗരനുമാണ് മരിച്ചത്. മൂന്ന് പ്രവാസികളും സൗദിയും  മദീനയിലും ഓരോ പ്രവാസികള്‍ മക്കയിലും റിയാദിലുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 16 ആയി. 

ബുധനാഴ്ച പുതുതായി 99 പേര്‍ കൂടി  സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 165 ആയി ഉയര്‍ന്നു. 157 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായും രാജ്യത്തെ ആകെ  രോഗബാധിതരുടെ എണ്ണം 1720 ആയി ഉയര്‍ന്നതായും സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി വാര്‍ത്താസേമ്മളനത്തില്‍ അറിയിച്ചു.  

രോഗമുക്തരൊഴികെ ബാക്കിയുള്ളവര്‍ ചികിത്സയില്‍ തുടരുകയാണ്. 30 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍  ഏറ്റവും കൂടുതല്‍ മദീനയിലാണ്, 78 പേര്‍. മക്കയില്‍ 55ഉം റിയാദില്‍ ഏഴും ഖത്വീഫില്‍ ആറും ജിദ്ദയിലും ഹുഫൂഫിലും മൂന്നുവീതവും തബൂക്ക്, താഇഫ് എന്നിവിടങ്ങളില്‍  രണ്ട് വീതവും അല്‍ഹനാക്കിയയില്‍ ഒന്നുമാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

click me!