സൗദി അറേബ്യയിൽ 169 പേർക്ക് കൂടി കൊവിഡ്; ആറ് മരണം

Published : Jan 14, 2021, 07:59 PM IST
സൗദി അറേബ്യയിൽ 169 പേർക്ക് കൂടി കൊവിഡ്; ആറ് മരണം

Synopsis

അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1929 പേരിൽ 302 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ  വിഭാഗത്തിലാണ്.

റിയാദ്: സൗദി അറേബ്യയിൽ 169 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ആറു പേർ മരണപ്പെടുകയും ചെയ്‍തു. 188 പേർ കൊവിഡ് ബാധയിൽ നിന്ന് മുക്തി  നേടി. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,64,440ഉം രോഗമുക്തരുടെ എണ്ണം 3,56,201ഉം ആയി. ആകെ മരണസംഖ്യ 6310 ആയി  ഉയർന്നു. 

അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1929 പേരിൽ 302 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ  വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.  

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 46, മക്ക 42, കിഴക്കൻ പ്രവിശ്യ 33, മദീന 18, അസീർ 11, ഖസീം 5,  അൽജൗഫ് 3, നജ്റാൻ 2, വടക്കൻ അതിർത്തി മേഖല 2, ജീസാൻ 2, ഹാഇൽ 2, അൽബാഹ 2, തബൂക്ക് 1.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട