20 പേർക്കൊപ്പം എടുത്ത ബിഗ് ടിക്കറ്റിലൂടെയാണ് നിബിൻ സമ്മാനം നേടിയത്.
ബിഗ് ടിക്കറ്റിന്റെ ഫെബ്രുവരി മാസത്തിലെ രണ്ടാമെത്ത ഇ-ഡ്രോയിൽ 50,000 ദിർഹം സമ്മാനം നേടി മലയാളി. അബുദാബിയിൽ താമസിക്കുന്ന നിബിൻ കെ. മാത്യുവാണ് വിജയി. ആറു വർഷമായി പ്രവാസിയായ നിബിൻ, എൻജിനീയറാണ്. സുഹൃത്തുക്കളായ 20 പേർക്കൊപ്പം എടുത്ത ബിഗ് ടിക്കറ്റിലൂടെയാണ് നിബിൻ സമ്മാനം നേടിയത്.
“വിജയിയായി എന്നറിയിച്ചുള്ള ഫോൺകോൾ ലഭിച്ചപ്പോൾ സന്തോഷംകൊണ്ട് മതിമറന്നുപോയി. ജീവിതത്തിൽ ആദ്യമായാണ് എനിക്ക് ഇതുപോലെ ഒരു വിജയം. തീർച്ചയായും ഇതൊരു പ്രത്യേക അനുഭവമാണ്.” – നിബിൻ പറഞ്ഞു.
സമ്മാനത്തുക കൂട്ടുകാരുമായി പങ്കുവെക്കും. സ്വന്തം പങ്ക് ഉപയോഗിച്ച് കുടുംബത്തിനെ സഹായിക്കാനാണ് ആഗ്രഹിക്കുന്നതെന്നും 36 വയസ്സുകാരനായ നിബിൻ പറയുന്നു.
നിബിന് പുറമെ മൂന്നു വിജയികൾകൂടെ ഇ-ഡ്രോയിൽ 50,000 ദിർഹംവീതം നേടി.
പാകിസ്ഥാനിൽ നിന്നുള്ള റിയാസത്ത് ഖാൻ, നേപ്പാളിൽ നിന്നുള്ള ശിവ പ്രസാദ്, ബംഗ്ലാദേശിൽ നിന്നുള്ള ഗ്രിഗറി ഷോമിർ ഗോമെസ് എന്നിവരാണ് വിജയികൾ.
റിയാസത്ത് ഖാൻ പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് ബിഗ് ടിക്കറ്റ് എടുത്തത്. വളരെ സന്തോഷകരമായ നിമിഷമായിരുന്നു ബിഗ് ടിക്കറ്റ് വിജയമെന്ന് ഖാൻ പറയുന്നു. സമ്മാനത്തുക സംഘത്തിലെ എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മാസവും ടിക്കറ്റുകൾ വാങ്ങുന്നതാണ് ശിവ പ്രസാദിന്റെ ശീലം. ഓഫീസിലെ 25 പേർക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റ് വാങ്ങാറ്. ഇത്തവണ ശിവ പ്രസാദിന്റെ പേരിലെടുത്ത ടിക്കറ്റിലൂടെ സമ്മാനം ലഭിച്ചു. വിജയിയാണ് എന്നറിയിച്ചുള്ള ഫോൺകോൾ തനിക്ക് വിശ്വസിക്കാനായില്ലെന്ന് അദ്ദേഹം പറയുന്നു. സമ്മാനത്തുക സംഘത്തിലെ എല്ലാവർക്കും വീതിച്ചുനൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിലാണ് ഗ്രിഗറി ഷൊമിർ ഗോമെസ് താമസിക്കുന്നത്. 14 പേരുടെ ഒപ്പമാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്. ഫോൺ കൈവശം ഇല്ലാതിരുന്നതുകൊണ്ട് സമ്മാനം ലഭിച്ചെന്ന് അറിയിച്ചുള്ള ഫോൺകോൾ അദ്ദേഹത്തിന് എടുക്കാൻ കഴിഞ്ഞില്ല. പക്ഷേ, ഇമെയിൽ അറിയിപ്പ് ലഭിച്ചു. ആദ്യം സംഘത്തിലുള്ള ആരും വാർത്ത വിശ്വസിച്ചില്ല. ഉടനെ ബിഗ് ടിക്കറ്റ് വെബ്സൈറ്റ് പരിശോധിച്ചു. അപ്പോഴാണ് യഥാർത്ഥത്തിൽ ആവേശം ആരംഭിച്ചതെന്നും അദ്ദേഹം പറയുന്നു.
സമ്മാനത്തുക തുല്യമായി വീതിക്കും. തനിക്ക് ലഭിച്ച പങ്ക് ഉപയോഗിച്ച് ഷോപ്പിങ് നടത്തുമെന്നും ഷൊമിർ പറയുന്നു.
ഫെബ്രുവരിയിൽ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസാണ് വാഗ്ദാനം. മാർച്ച് മൂന്നിന് ലൈവ് ഡ്രോ നടക്കും. ഇത് കൂടാതെ 100,000 ദിർഹംവീതം അഞ്ച് പേർക്ക് ലഭിക്കും. നാല് ഇ-ഡ്രോകളും ഈ മാസം ഉണ്ടാകും. നാല് വിജയികൾക്ക് ആഴ്ച്ചതോറും 50,000 ദിർഹംവീതം നേടാം.
ഫെബ്രുവരി 1 മുതൽ 24വരെ ബിഗ് വിൻ മത്സരത്തിലും പങ്കെടുക്കാം. ഒറ്റത്തവണയായി രണ്ടോ അതിലധികമോ ബിഗ് ടിക്കറ്റുകൾ വാങ്ങുന്നവർക്കാണ് അവസരം. മാർച്ച് മൂന്നിന് 50,000 ദിർഹം മുതൽ 150,000 ദിർഹംവരെ ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാനുള്ള അവസരമാണിത്. മാർച്ച് ഒന്നിന് വിജയികളെ വെബ്സൈറ്റിലൂടെ പ്രഖ്യാപിക്കും.
ബിഗ് ടിക്കറ്റ് ഡ്രീം കാർ സീരീസും തുടരും. മാർച്ച് മൂന്നിന് റേഞ്ച് റോവർ വെലാർ, ഏപ്രിൽ മൂന്നിന് മസെരാറ്റി ഗ്രെക്കാലേ എന്നിവയാണ് സമ്മാനങ്ങൾ.
