ഒമാനില്‍ മൂന്ന് ദിവസത്തിനിടെ 1757 പേര്‍ക്ക് കൊവിഡ്; 26 മരണങ്ങള്‍

By Web TeamFirst Published May 23, 2021, 4:55 PM IST
Highlights

ഇതുവരെ 2,10,364 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ മരണ സംഖ്യ 2265 ആയി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1977 പേര്‍ രാജ്യത്ത് കൊവിഡ് മുക്തരായി. 

മസ്‍കത്ത്: ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1757 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 26 കൊവിഡ്  മരണങ്ങളാണ് ഇക്കാലയളവില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്ന് ആരോഗ്യ മന്ത്രാലയം കൊവിഡ് കണക്കുകള്‍ പുറത്തുവിട്ടത്.

ഇതുവരെ 2,10,364 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ മരണ സംഖ്യ 2265 ആയി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1977 പേര്‍ രാജ്യത്ത് കൊവിഡ് മുക്തരായി. ഇതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 1,94,950 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 77 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 673 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 238 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

click me!