സൗദി അറേബ്യയില്‍ 176 പേര്‍ക്ക് കൂടി കൊവിഡ്, അഞ്ചു മരണം

Published : Jan 17, 2021, 11:11 PM IST
സൗദി അറേബ്യയില്‍ 176 പേര്‍ക്ക് കൂടി കൊവിഡ്, അഞ്ചു മരണം

Synopsis

അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1919 പേരില്‍ 319 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.  

റിയാദ്: സൗദി അറേബ്യയില്‍ 176 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ചുപേര്‍ മരിച്ചു. 146 രോഗികള്‍ സുഖം പ്രാപിച്ചു. ഇതോടെ  രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 364929 ഉം രോഗമുക്തരുടെ എണ്ണം 356697 ഉം ആയി. ആകെ മരണസംഖ്യ 6323 ആയി ഉയര്‍ന്നു.  

അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1919 പേരില്‍ 319 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24  മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 62, മക്ക 34, കിഴക്കന്‍ പ്രവിശ്യ 32, മദീന 12, ഖസീം 11, അസീര്‍ 7, നജ്‌റാന്‍ 5,  അല്‍ബാഹ 4, ഹാഇല്‍ 3, തബൂക്ക് 2, വടക്കന്‍ അതിര്‍ത്തി മേഖല 2, ജീസാന്‍ 1, അല്‍ജൗഫ് 1.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'നമ്മൾ അവരെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുകയാണ്', ഇറാനെതിരെയുള്ള സൈനിക നടപടികൾ തുടരുമെന്ന് ബെഞ്ചമിൻ നെതന്യാഹു
അമേരിക്ക ഇടഞ്ഞു, ചാഗോസ് ദ്വീപുകൾ മൗറീഷ്യസിന് തിരികെ നൽകാനുള്ള നിയമനിർമ്മാണം താൽക്കാലികമായി നിർത്തി വച്ച് ബ്രിട്ടൻ