പത്തനംതിട്ട സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. നെഞ്ചുവേദനയെ തുടർന്ന് ഞായറാഴ്ച റെഡ് സീ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സക്കിടെയാണ് മരണം.

റിയാദ്: പത്തനംതിട്ട സ്വദേശി സൗദി വടക്കൻ മേഖലയിലെ ഉംലുജിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ആയുർ നോർത്ത് വെള്ളിയറ സ്വദേശിയായ വടക്കേകരവീട് ഷാബു (54) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ഞായറാഴ്ച റെഡ് സീ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സക്കിടെയാണ് മരണം. ഉംലുജ് റെഡ് സീ പ്രൊജക്ടുമായി ബന്ധപ്പെട്ട് 'അലുമാകോ' കമ്പനിയുടെ കീഴിൽ രണ്ടു വർഷമായി ജോലി ചെയ്തു വരികയായിരുന്നു.

വടക്കേകരവീട് രാഘവൻ - വിജയമ്മ എന്നിവരാണ് ഷാബുവിന്റെ മാതാപിതാക്കൾ. ഭാര്യ:ശ്രീകല കുമാരി. റെഡ് സീ ഹോസ്പിറ്റലിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾക്കായി സി.സി.ഡബ്യു.സി അംഗമായ സിറാജ് എറണാംകുളം,സാമൂഹ്യ പ്രവർത്തകരായ ഷാജി കരയാട്, ആഷിക് പൂനൂർ എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.