
റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ അനധികൃതമായി സൂക്ഷിച്ച പടക്കശേഖരവും കരിമരുന്ന് ഉല്‍പ്പന്നങ്ങളും പിടികൂടി. പതിനെട്ടര ടണ്‍ പടക്കങ്ങളാണ് പിടികൂടിയത്. റാസല്‍ഖൈമയിലെ ഒരു വീട് കേന്ദ്രീകരിച്ചാണ് ഇവ സൂക്ഷിച്ചിരുന്നത്.
അനധികൃത വില്‍പ്പനയ്ക്കായി സൂക്ഷിച്ച പടക്കവും കരിമരുന്ന് ഉല്‍പ്പന്നങ്ങളും വീടിന് പിന്നിലുള്ള തോട്ടത്തില്‍ നിന്നാണ് പിടിച്ചെടുത്തത്. രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ കേന്ദ്രത്തിന്‍റെ നടത്തിപ്പുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. . 1038 പെട്ടികളിലായി സൂക്ഷിച്ചിരുന്ന 18.5 ടൺ പടക്കശേഖരം പൊലീസ് പിടിച്ചെടുത്തു. ഒട്ടും സുരക്ഷിതമല്ലാതെയാണ് ഈ വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്.
ലൈസൻസില്ലാതെ പടക്കങ്ങൾ വിൽക്കുന്നത് ലക്ഷം ദിർഹം പിഴയും ഒരു വർഷത്തിൽ കുറയാത്ത ജയിൽ ശിക്ഷയും ലഭിക്കുന്ന കുറ്റമാണെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. ലൈസൻസില്ലാതെ പടക്കങ്ങളുടെ വിൽപന, ഇറക്കുമതി, കയറ്റുമതി, രാജ്യത്തിനകത്തും പുറത്തും നിന്ന് പടക്കങ്ങൾ കൊണ്ടുവരുക എന്നിവ ശിക്ഷാർഹമായ കുറ്റമാണ്.
Read Also - സൗദി പഴയ സൗദി അല്ല, കേരളത്തെ വെല്ലുന്ന പച്ചപ്പ്; മരുഭൂമിയില്‍ നിന്നുള്ള അതിശയിപ്പിക്കുന്ന കാഴ്ചകള്‍ വൈറൽ
യുഎഇയിലെ കൊലപാതകം; പ്രതികള്‍ ഒമാനില്‍ പിടിയില്‍, അറസ്റ്റിലായത് മൂന്ന് പ്രവാസികള്‍
മസ്കറ്റ്: കൊലപാതക കേസില്‍ യുഎഇ തിരയുന്ന മൂന്ന് പ്രതികള്‍ ഒമാനില്‍ അറസ്റ്റില്‍. മൂന്ന് വിദേശികളാണ് പിടിയിലായത്. ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇന്‍ക്വയറീസ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ആണ് ഏഷ്യക്കാരായ ഇവരെ പിടികൂടിയത്. ഒരേ രാജ്യക്കാരനെ കൊലപ്പെടുത്തിയ കേസിലാണ് മൂന്ന് ഏഷ്യക്കാരെ യുഎഇ തിരഞ്ഞത്. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam