ഒമാനില്‍ 18 പ്രവാസികളെ നാടുകടത്തി

Published : Apr 22, 2019, 02:24 PM IST
ഒമാനില്‍ 18 പ്രവാസികളെ നാടുകടത്തി

Synopsis

ഒമാന്റെ ഔദ്യോഗിക നടപടികളും അന്താരാഷ്ട്ര ചട്ടങ്ങളും പാലിച്ചായിരുന്നു നാടുകടത്തലെന്ന് അധികൃതര്‍ അറിയിച്ചു. 

മസ്കത്ത്: അനധികൃതമായി രാജ്യത്ത് പ്രവേശിച്ച 18 പ്രവാസികളെ നാടുകടത്തിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നേരത്തെ പിടിയിലായ ഇവരെ വിചാരണകള്‍ക്ക് ശേഷം നാടുകടത്താന്‍ ഉത്തരവിട്ടിരുന്നു.

ഒമാന്റെ ഔദ്യോഗിക നടപടികളും അന്താരാഷ്ട്ര ചട്ടങ്ങളും പാലിച്ചായിരുന്നു നാടുകടത്തലെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാവരും ഏഷ്യക്കാരാണെന്ന് മാത്രമാണ്  വ്യക്തമാക്കിയിട്ടുള്ളത്. പിടിയിലായവരുടെ  രാജ്യത്തെ എംബസിയുമായി ബന്ധപ്പെട്ട് ഔദ്യോഗികമായിത്തന്നെ ഇവരുടെ വിവരങ്ങള്‍ സ്ഥിരീകരിച്ച ശേഷമാണ് നടപടികള്‍ പൂര്‍ത്തീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. താമസ-തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലും നേരത്തെ നിരവധി പ്രവാസികളെ ഒമാനില്‍ നിന്ന് നാടുകടത്തിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജയിലഴിക്കുള്ളിൽ നിന്ന് പുറത്തേക്ക്, മലയാളി പ്രവാസികളുടെ സഹായത്തോടെ തിരുവനന്തപുരം സ്വദേശിക്ക് പുതു ജീവിതം
ഈ വർഷത്തെ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് ഖത്തർ