സൗദിയില്‍ വാഹനാപകടം; 18 തീര്‍ത്ഥാടകര്‍ക്ക് പരിക്ക്

Published : Nov 05, 2019, 12:36 PM IST
സൗദിയില്‍ വാഹനാപകടം; 18 തീര്‍ത്ഥാടകര്‍ക്ക് പരിക്ക്

Synopsis

അപകടമുണ്ടായ ഉടന്‍ റെഡ് ക്രസന്റ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരില്‍ ആറുപേരെ അല്‍ നൂര്‍ സ്പെഷ്യാലിസ്റ്റ് ആശുപത്രിയിലും പത്തുപേരെ കിങ് ഫൈസല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

ജിദ്ദ: മക്കയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ 18 ഉംറ തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന രണ്ട് ബസുകള്‍ അറഫ റോഡില്‍ വെച്ച് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടമുണ്ടായ ഉടന്‍ റെഡ് ക്രസന്റ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരില്‍ ആറുപേരെ അല്‍ നൂര്‍ സ്പെഷ്യാലിസ്റ്റ് ആശുപത്രിയിലും പത്തുപേരെ കിങ് ഫൈസല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റവരെ സംഭവസ്ഥലത്തുവെച്ചുതന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എബോള പ്രതിരോധം; മുൻകരുതൽ നടപടി ശക്തം, മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്കേർപ്പെടുത്തി സൗദി അറേബ്യ
രണ്ടുദിവസത്തെ സന്ദർശനത്തിനായി ഒമാൻ ഭരണാധികാരി നാളെ ഫ്രാൻസിലേക്ക്; ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് ബന്ധങ്ങളിൽ ചർച്ചകൾക്ക് സാധ്യത