സഫാരി മാളില്‍ ഷോപ്പിങ് ഉത്സവം; 15 ടൊയോട്ട ഫോര്‍ച്യൂണര്‍ കാറുകള്‍ സ്വന്തമാക്കാന്‍ അവസരം

Published : Nov 05, 2019, 11:13 AM IST
സഫാരി മാളില്‍ ഷോപ്പിങ് ഉത്സവം; 15 ടൊയോട്ട ഫോര്‍ച്യൂണര്‍ കാറുകള്‍ സ്വന്തമാക്കാന്‍ അവസരം

Synopsis

നവംബര്‍ നാലു മുതല്‍ 2020 ഫെബ്രുവരി 26 വരെ ഷോപ്പ് ചെയ്യുന്നവരില്‍ നിന്ന് ഭാഗ്യവാന്മാരെ തെരഞ്ഞെടുക്കും. ഓരോ രണ്ടാഴ്ചയിലൊരിക്കലും നടത്തുന്ന നറുക്കെടുപ്പിലൂടെ ആകെ 15 പേര്‍ക്ക് ടൊയോട്ട ഫോര്‍ച്യൂണര്‍ കാര്‍ സ്വന്തമാക്കാനാവും. 

ഷാര്‍ജ: കുറഞ്ഞകാലം കൊണ്ട് ഷാര്‍ജയിലെ സ്വദേശികളുടെയും വിദേശികളുടെയും പ്രിയങ്കരമായി മാറിയ സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പുതിയ ഷോപ്പിങ് ഉത്സവത്തിന് തുടക്കമായി. ഉപഭോക്താക്കളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 15 ടൊയോട്ട ഫോര്‍ച്യൂണര്‍ കാറുകളാണ് ഇക്കുറി സമ്മാനം ലഭിക്കുന്നത്. സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 50 ദിര്‍ഹത്തിന് മുകളില്‍ ഷോപ്പ് ചെയ്യുന്നവരെയാണ് ഈ വമ്പന്‍ സമ്മാനം കാത്തിരിക്കുന്നത്.

നവംബര്‍ നാലു മുതല്‍ 2020 ഫെബ്രുവരി 26 വരെ ഷോപ്പ് ചെയ്യുന്നവരില്‍ നിന്ന് ഭാഗ്യവാന്മാരെ തെരഞ്ഞെടുക്കും. ഓരോ രണ്ടാഴ്ചയിലൊരിക്കലും നടത്തുന്ന നറുക്കെടുപ്പിലൂടെ ആകെ 15 പേര്‍ക്ക് ടൊയോട്ട ഫോര്‍ച്യൂണര്‍ കാര്‍ സ്വന്തമാക്കാനാവും. 30 കൊറോള കാറുകളും ഒരു കിലോഗ്രാം സ്വര്‍ണവും സമ്മാനം നല്‍കിക്കൊണ്ട് സെപ്തംബര്‍ നാലിന് ആരംഭിച്ച സമ്മാന പദ്ധതിക്ക് വന്‍ സ്വീകരണമാണ് ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ചത്. യുഎഇയിലെ ആദ്യ ഔട്ട്‍ലെറ്റാണെങ്കിലും വളരെ കുറഞ്ഞ നാളുകള്‍കൊണ്ട് ഉപഭോക്താക്കളുടെ വലിയ പിന്തുണ നേടിയെടുക്കാന്‍ സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റിന് കഴിഞ്ഞതായി മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു. എല്ലാ വിഭാഗത്തില്‍പെട്ട ആളുകളുടെയും പ്രിയപ്പെട്ട ഷോപ്പിങ് സ്ഥലമായി സഫാരി മാറിയെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് നിലകളിലായി പ്രവര്‍ത്തിക്കുന്ന സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് ഉന്നത നിലവാരത്തിലുള്ള ഉത്പ്പന്നങ്ങള്‍ ന്യായമായ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. വീട്ടുപകരണങ്ങള്‍, ഭക്ഷണം, ഫ്രഷ് മാംസം, മത്സ്യം, ജൈവ പച്ചക്കറികള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഇലക്ട്രോണിക് ഉത്പ്പന്നങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവയെല്ലാം ഒരു മേല്‍ക്കൂരയ്ക്ക് കീഴല്‍ ലഭ്യമാകുന്ന യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റാണിത്.

ഓരോ വിഭാഗത്തിലുമുള്ള ഉപഭോക്താക്കളുടെ വിശേഷ ദിവസങ്ങളിലും പ്രത്യേക പരിപാടികള്‍ സഫാരിയില്‍ സംഘടിപ്പിക്കാറുണ്ട്. കേരളപ്പിറവി ദിനത്തില്‍ സംഘടിപ്പിച്ച പരമ്പരാഗത ഭക്ഷ്യമേള ഉപഭോക്താക്കളുടെ മനംകവര്‍ന്നു. ധബാങ് ടൂറിന്റെ ഭാഗമായുള്ള റോഡ് ഷോ ഈ മാസം ഏഴിന് വൈകുന്നേരം 7.30ന് സഫാരി മാളില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നടന്‍ പ്രഭുദേവ, ഡെയ്‍സി ഷാ എന്നിവരും മില്യനര്‍ കിഡ് റാഷിദ് ബെഹ്‍ലസയും പരിപാടിയില്‍ പങ്കെടുക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സുരക്ഷാ അകമ്പടികളില്ലാതെ ജനങ്ങൾക്കിടയിൽ ഷെയ്ഖ് മുഹമ്മദ്, കൂട്ടിന് ഫസയും, ദുബായ് മാളിൽ മാസ് എൻട്രി നടത്തി യുഎഇ സുരക്ഷിതമെന്ന് പ്രഖ്യാപനം
അബുദാബിയിലെ മുസഫയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; എണ്ണ സംഭരണ കേന്ദ്രത്തിന് തീപിടിച്ചു