കുവൈത്തിൽ വൻ മദ്യവേട്ട; 181 ബാരൽ മദ്യം പിടിച്ചെടുത്തു, നിരവധി പ്രവാസികൾ അറസ്റ്റിൽ

Published : Jun 10, 2025, 12:40 PM IST
liquor

Synopsis

നേപ്പാളില്‍ നിന്നുള്ള പ്രവാസി തൊഴിലാളികളാണ് അറസ്റ്റിലായത്

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രദേശികമായി നിർമിച്ച 181 ബാരൽ മദ്യം പിടിച്ചെടുത്തു. മുബാറക് അൽ-കബീറിലെ സബാഹ് അൽ സലേം പ്രദേശത്ത് നിന്നാണ് മദ്യം പിടിച്ചെടുത്തതെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏകോപിപ്പിച്ച് നടത്തിയ ഈ ഓപ്പറേഷനിൽ മദ്യ നിർമ്മാണ പ്രക്രിയയിൽ ഉപയോഗിക്കുന്ന വസ്തുക്കളും ഉപകരണങ്ങളും പിടിച്ചെടുത്തു. അനധികൃത മദ്യനിർമ്മാണശാല നടത്തിയ നിരവധി നേപ്പാൾ തൊഴിലാളികളെ അധികൃതർ അറസ്റ്റ് ചെയ്തു. നിയമലംഘകർക്കെതിരെ നിയമനടപടി സ്വീകരിച്ചുവരികയാണെന്ന് മുനിസിപ്പാലിറ്റി സ്ഥിരീകരിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അക്കാദമിക രേഖകൽ കൃത്യസമയത്ത് പുതുക്കണം; നിർണ്ണായക നടപടിയുമായി കുവൈത്ത്‌
സൗദി അറേബ്യയിൽ ആയുർദൈർഘ്യം 79.7 വയസായി വർധിച്ചു, റോഡപകട മരണങ്ങളിൽ 60 ശതമാനം കുറവ്