Latest Videos

സൗദി അറേബ്യയിൽ കൊവിഡ് മരണസംഖ്യ വീണ്ടും ഉയർന്നു; ഇന്ന് 19 മരണം

By Web TeamFirst Published Jun 13, 2021, 7:53 PM IST
Highlights

അതേസമയം ചികിത്സയിലുണ്ടായിരുന്നവരിൽ 1,133 പേർ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 4,65,797 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,48,093 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,572 ആയി. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യയിൽ വീണ്ടും വർദ്ധനവ്. ഇന്ന് രാജ്യത്ത് വിവിധയിടങ്ങളിലായി 19 പേരാണ് മരിച്ചത്. 1,017 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം ചികിത്സയിലുണ്ടായിരുന്നവരിൽ 1,133 പേർ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 4,65,797 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,48,093 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,572 ആയി. 

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10,132 ആയി ഉയർന്നു. ഇതിൽ 1,562 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്‍ത രോഗികളുടെ എണ്ണം: മക്ക 344, റിയാദ് 198, കിഴക്കൻ പ്രവിശ്യ 155, അസീർ 84, മദീന 68, ജീസാൻ 60, അൽഖസീം 40, നജ്റാൻ 23, ഹായിൽ 18, തബൂക്ക് 10, അൽബാഹ 10, വടക്കൻ അതിർത്തി മേഖല 5, അൽജൗഫ് 2. രാജ്യത്തെ കൊവിഡ് വാക്സിനേഷൻ കുത്തിവെപ്പ് 1,56,87,142 ഡോസ് ആയി.

click me!