കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ 19 പേർ കൂടി മരിച്ചു

Published : Oct 28, 2020, 08:38 PM IST
കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ 19 പേർ കൂടി മരിച്ചു

Synopsis

ആകെ മരണസംഖ്യ 5348  ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുകയാണ്. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8149 പേരാണ്. അതിൽ 769 പേരുടെ നില ഗുരുതരമാണ്. 24 മണിക്കൂറിനിടെ  പുതിയ കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്.

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചൊവ്വാഴ്ച 19 പേർ കൂടി മരിച്ചു. 416 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 433 പേർ കൊവിഡ് മുക്തരായി. ആകെ റിപ്പോർട്ട്  ചെയ്ത 3,46,047 പോസിറ്റീവ് കേസുകളിൽ 3,32,550 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു. 

ആകെ മരണസംഖ്യ 5348  ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുകയാണ്. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8149 പേരാണ്. അതിൽ 769 പേരുടെ നില ഗുരുതരമാണ്. 24 മണിക്കൂറിനിടെ  പുതിയ കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 75. റിയാദ് 49, മക്ക 47, അഖീഖ് 19, ഖമീസ് മുശൈത്ത് 19, ദമ്മാം 15, യാംബു 10, ജിദ്ദ 10,  ഹാഇൽ 9, വാദി ദവാസിർ 9, മുബറസ് 8, ഹുഫൂഫ് 8, വാദി ദവാസിർ 8, മജ്മഅ 8 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കൊവിഡ്  രോഗികളുടെ എണ്ണം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസികൾക്ക് ഖത്തറിന്‍റെ ബിഗ് ഓഫർ, വിദേശികൾക്ക് സ്പോൺസർ ഇല്ലാതെ 10 വർഷം താമസിക്കാം; ഖത്തറിന്റെ ‘ഗോൾഡൻ വിസ’ യോഗ്യതകളും നിബന്ധനകളും
മലനിരകളെ പുതച്ച് മേഘങ്ങൾ; വിസ്മയക്കാഴ്ച ആസ്വദിക്കാൻ സൗദിയിൽ സഞ്ചാരികളുടെ തിരക്ക്