ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ഒരു കിലോ ഹാഷിഷ് പിടിച്ചെടുത്തു

By Web TeamFirst Published Sep 3, 2021, 3:08 PM IST
Highlights

പിടിച്ചെടുത്ത ഹാഷിഷിന്റെ ചിത്രങ്ങള്‍ കസ്റ്റംസ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. രാജ്യത്തേക്ക് നിരോധിത വസ്തുക്കള്‍ കൊണ്ടുവരുന്നതിനെതിരെ അധികൃതര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ദോഹ: ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ഒരു കോലിഗ്രാം ഹാഷിഷ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. അല്‍ റുവൈസിലെ മാരിടൈം കസ്റ്റംസ് വിഭാഗമാണ് ഹാഷിഷ് പിടിച്ചെടുത്തത്. ട്രക്കിന്റെ ചേസിസിന് സമീപം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഹാഷിഷ് ആണ് പരിശോധനയില്‍ പിടികൂടിയത്.

പിടിച്ചെടുത്ത ഹാഷിഷിന്റെ ചിത്രങ്ങള്‍ കസ്റ്റംസ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. രാജ്യത്തേക്ക് നിരോധിത വസ്തുക്കള്‍ കൊണ്ടുവരുന്നതിനെതിരെ അധികൃതര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇവ കണ്ടെത്തുന്നതിനായി കസ്റ്റംസ് അധികൃതര്‍ അത്യാധുനിക സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. 

تمكنت إدارة الجمارك البحرية متمثلة في قسم
جمرك الرويس من إحباط عملية تهريب مادة
الحشيش المخدرة، والتي كانت مخبأة بطريقة سرية
داخل قطع حديدية في اسفل الشاحنة بجوار
العجلات، وقد بلغ الوزن الإجمالي للمادة المضبوطة
1 كيلو جرام . pic.twitter.com/MMW5Ku01Xq

— الهيئة العامة للجمارك (@Qatar_Customs)

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!