കുവൈറ്റ് വിമാനത്താവളത്തിൽ 20 ഡിഫിബ്രിലേറ്ററുകൾ സ്ഥാപിച്ചു; ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ പദ്ധതി

Published : Jul 15, 2025, 02:31 PM ISTUpdated : Jul 15, 2025, 02:40 PM IST
Kuwaity Airport AED

Synopsis

വിമാനത്താവളത്തിലെ1, 4, 5 ടെർമിനലുകളിലും  ആരോഗ്യ കേന്ദ്രത്തിലും 20 എ.ഇ.ഡി. ഉപകരണങ്ങൾ സ്ഥാപിച്ചുകഴിഞ്ഞു.

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട് 20 അത്യാധുനിക ഡിഫിബ്രിലേറ്ററുകൾ (Automated External Defibrillators - AED) സ്ഥാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജീവൻ രക്ഷിക്കുന്നതിനും വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് ഈ നടപടി.

പബ്ലിക് ഹെൽത്ത് സെക്ടറിന്റെ മേൽനോട്ടത്തിൽ, വിമാനത്താവളത്തിലെ1, 4, 5 ടെർമിനലുകളിലും വിമാനത്താവളത്തിലെ ആരോഗ്യ കേന്ദ്രത്തിലും 20 എ.ഇ.ഡി. ഉപകരണങ്ങൾ സ്ഥാപിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് എക്സ് പ്ലാറ്റ്‌ഫോമിൽ മന്ത്രാലയത്തിന്റെ അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ഉടനടിയുള്ള പ്രതികരണം ജീവൻ രക്ഷിക്കുന്നതിനും അതിജീവന സാധ്യത 70 ശതമാനം വരെ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് അൽ-സനദ് വിശദീകരിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്