റിയാദിൽ ചികിത്സയിലിരിക്കെ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ശാരീരിക അസ്വസ്ഥതകൾ മൂലം ശുമൈസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. റിയാദിൽ അൽ ഷബാബ് കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരനാണ്.

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞയാഴ്ച റിയാദിലെ ആശുപത്രിയിൽ മരിച്ച കൊല്ലം മേലില സ്വദേശി സന്തോഷ് കുമാറിന്‍റെ (55) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ശാരീരിക അസ്വസ്ഥതകൾ മൂലം ശുമൈസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

റിയാദിൽ അൽ ഷബാബ് കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരനാണ്. പിതാവ്: പവനൻ (പരേതൻ), മാതാവ്: സരള, ഭാര്യ: മഞ്ജു, മക്കൾ: അനുഷ, അജീഷ. കഴിഞ്ഞദിവസം റിയാദിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ തിരുവനന്തപുരത്തേക്കാണ് കൊണ്ടുപോയത്. ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്ത് കൊണ്ടുപോയി സംസ്കരിച്ചു. റിയാദ് കെ.എം.സി.സി ആലപ്പുഴ ജില്ലാ സെക്രട്ടറി സിയാദ് കായംകുളത്തിെൻറ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.