സൗദിയില്‍ കഴിഞ്ഞ വര്‍ഷം മരുഭൂമിയില്‍ മരിച്ചത് 20 പേര്‍

By Web TeamFirst Published Apr 9, 2021, 10:07 PM IST
Highlights

വഴിതെറ്റി കാണാതായവരില്‍ 20 പേര്‍ വിശപ്പും ദാഹവും സഹിക്കാനാവാതെ മരണപ്പെട്ടു. 100 പേരെ വിവിധ സുരക്ഷാ വകുപ്പുകളും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തെരച്ചിലുകളില്‍ കണ്ടെത്തി  രക്ഷപ്പെടുത്തി.

റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ വര്‍ഷം മരുഭൂമികളില്‍ 20 പേര്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ട്. മരുഭൂമിയില്‍ തെരച്ചിലുകളും രക്ഷാപ്രവര്‍ത്തനങ്ങളും നടത്തുന്ന സന്നദ്ധ സംഘടനയായ ഇന്‍ജാദ് സൊസൈറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 131 പേരെയാണ് കഴിഞ്ഞ വര്‍ഷം മരുഭൂമികളില്‍ കൂടി സഞ്ചരിക്കുന്നതിനിടെ പല അപകടങ്ങളില്‍പ്പെട്ട്  കാണാതായതെന്ന് പ്രാദേശിക മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു.

വഴിതെറ്റി കാണാതായവരില്‍ 20 പേര്‍ വിശപ്പും ദാഹവും സഹിക്കാനാവാതെ മരണപ്പെട്ടു. 100 പേരെ വിവിധ സുരക്ഷാ വകുപ്പുകളും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തെരച്ചിലുകളില്‍ കണ്ടെത്തി  രക്ഷപ്പെടുത്തി. ഇവരുടെ ആരോഗ്യസ്ഥിതി ഭേദപ്പെട്ട നിലയിലായിരുന്നു. 11 പേരെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. 

കഴിഞ്ഞ വര്‍ഷം മരുഭൂമിയില്‍ വഴിതെറ്റി ഏറ്റവും കൂടുതല്‍ പേരെ കാണാതായത് റിയാദ് പ്രവിശ്യയിലാണ്. 41 പേരെയാണ് ഇവിടെ കാണാതായത്. ഹായിലില്‍ 31 പേരെയും കിഴക്കന്‍ പ്രവിശ്യയില്‍ 13 പേരെയും തബൂക്കില്‍ 11 പേരെയും ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ 11 പേരെയും അല്‍ഖസീമില്‍ 10 പേരെയും നജ്‌റാനില്‍ അഞ്ചുപേരെയും അല്‍ജൗഫില്‍ മൂന്നുപേരെയും മദീനയില്‍ മൂന്നുപേരെയും മക്കയില്‍ രണ്ടുപേരെയും അസീറില്‍ ഒരാളെയും മരുഭൂമികളില്‍ വഴിതെറ്റി കാണാതായി.  


 

click me!