സൗദിയില്‍ വന്‍ വിദേശമദ്യ ശേഖരവുമായി യുവാവ് പിടിയില്‍

Published : Feb 16, 2020, 11:13 AM IST
സൗദിയില്‍ വന്‍ വിദേശമദ്യ ശേഖരവുമായി യുവാവ് പിടിയില്‍

Synopsis

 കാറിന്റെ ടയറുകളില്‍ വെടിവെച്ചാണ് പൊലീസ് വാഹനം നിര്‍ത്തി യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

റിയാദ്: സൗദി അറേബ്യയില്‍ വന്‍ വിദേശമദ്യ ശേഖരവുമായി യുവാവ് പിടിയിലായി. വാദി ദവാസിറിലെ അല്‍ സഹ്റില്‍ വെച്ചാണ് കാറില്‍ കടത്തുകയായിരുന്ന മദ്യശേഖരം പിടികൂടിയത്. ഇരുപതു വയസുകാരനായ സൗദി പൗരനാണ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്. 479 കുപ്പി വിദേശമദ്യമാണ് വാഹനത്തിലുണ്ടായിരുന്നത്.

നജ്റാന്‍ ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധനയ്ക്കായി കാര്‍ നിര്‍ത്താന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവാവ് വാഹനം നിര്‍ത്താതെ രക്ഷപെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് കാറിന്റെ ടയറുകളില്‍ വെടിവെച്ചാണ് പൊലീസ് വാഹനം നിര്‍ത്തി യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗൾഫ് മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ; ജിദ്ദയിൽ ജിസിസി അസാധാരണ ഉച്ചകോടി
ഒരാഴ്ചക്കിടെ നാടുകടത്തിയത് 17,368 പ്രവാസികളെ; സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി തുടരുന്നു