പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍

By Web TeamFirst Published Feb 16, 2020, 10:34 AM IST
Highlights

രാവിലെ ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് മുറിയില്‍ മൃതദേഹം കണ്ടെത്തിയത്.  മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

മസ്‍കത്ത്: പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പാലാരിവട്ടം സ്വദേശി രാജീവ് (42) ആണ് മരിച്ചത്. ജെനറ്റ്‍കോയില്‍ എഞ്ചിനീയറിങ് 14 വര്‍ഷമായി ഒമാനിലുള്ള അദ്ദേഹം പ്രോജക്ട് ഡിവിഷനില്‍ എം.ജി.എം ആയി ജോലി ചെയ്തുവരികയായിരുന്നു. വാദി കബീറിലാണ് താമസിച്ചിരുന്നത്. രാവിലെ ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് മുറിയില്‍ മൃതദേഹം കണ്ടെത്തിയത്.  മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

click me!