ദുബൈ വിമാനത്താവളത്തില്‍ കുടുങ്ങിയ ഇസ്രയേല്‍ പൗരന്മാര്‍ക്ക്‌ പ്രവേശനം അനുവദിച്ചു

By Web TeamFirst Published Dec 7, 2020, 11:27 PM IST
Highlights

യുഎഇ, ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഇടപെട്ടു. തുടര്‍ന്ന് യാത്രക്കാര്‍ ഇലക്ട്രേണിക് വിസാ ഫോം പൂരിപ്പിച്ച് നല്‍കുകയും യുഎഇയിലേക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തുവെന്ന് ഇസ്രയേല്‍ അധികൃതര്‍ അറിയിച്ചു.  

ദുബൈ: ദുബൈ വിമാനത്താവളത്തില്‍ തിങ്കളാഴ്‍ച രാവിലെ കുടുങ്ങിയ ഇരുനൂറോളം ഇസ്രയേലി ടൂറിസ്റ്റുകള്‍ക്ക് പ്രവേശനം അനുവദിച്ചു. തെല്‍ അവീവില്‍ നിന്നുള്ള ഫ്ലൈ ദുബൈ വിമാനത്തില്‍ ദുബൈ അന്താരാഷ്‍ട്ര വിമാനത്തില്‍ വന്നിറങ്ങിയ യാത്രക്കാര്‍ക്ക് ചില തെറ്റിദ്ധാരണകളുടെ പേരിലാണ് ആദ്യം പ്രവേശനം നിഷേധിക്കപ്പെട്ടതെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു.

യുഎഇ, ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഇടപെട്ടു. തുടര്‍ന്ന് യാത്രക്കാര്‍ ഇലക്ട്രേണിക് വിസാ ഫോം പൂരിപ്പിച്ച് നല്‍കുകയും യുഎഇയിലേക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തുവെന്ന് ഇസ്രയേല്‍ അധികൃതര്‍ അറിയിച്ചു.  ഇസ്രയേലില്‍ നിന്ന് യുഎഇയിലേക്ക് അധിക വിമാന സര്‍വീസുകള്‍ക്കും അനുമതി ലഭിച്ചിട്ടുണ്ട്. ഈ വിമാനങ്ങളും ഉടന്‍ സര്‍വീസ് തുടങ്ങും. യുഎഇ-ഇസ്രയേല്‍ ബന്ധം സാധാരണ നിലയിലാക്കാനുള്ള കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെ ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക്‌ വിസാ രഹിത പ്രവേശനം അനുവദിക്കാനുള്ള ധാരണാപത്രത്തിലും ഒപ്പുവെച്ചിരുന്നു.

click me!