
മനാമ: മണിക്കൂറുകള്‍ക്ക് മുമ്പ് വരെ സന്തോഷവാനായി കാണപ്പെട്ട പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തിലാണ് ബഹ്റൈന്‍ സല്‍മാബാദിലെ ഒരുകൂട്ടം പ്രവാസികള്‍. തൃശൂര്‍ സ്വദേശി വിഷ്‍ണു കീര്‍ത്തിവീട്ടില്‍ രാമനാരായണനെ (27) ആണ് കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ ജോഗിങിന് പോയിരുന്നുവെന്നും തനിക്കൊപ്പമാണ് ഭക്ഷണം കഴിച്ചതെന്നും എന്നാല്‍ അസ്വാഭാവികമായി ഒന്നു തന്നെ ഉണ്ടായിരുന്നില്ലെന്നുമാണ് ഒപ്പം താമസിച്ചിരുന്ന ബിനു ഗള്‍ഫ് ഡെയിലി ന്യൂസിനോട് പറഞ്ഞത്. മരണവിവരമറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. ഓഫീസിലെത്തി 10 മിനിറ്റുകള്‍ക്കകം എന്താണ് സംഭവിച്ചതെന്ന് അറിയില്ല. കാറില്‍ നിന്ന് എന്തോ എടുക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് ഓഫീസില്‍ നിന്ന് ഇറങ്ങിയത്.
രാവിലെ ജോലിക്കെത്തിയ വിഷ്‍ണു 9.30ഓടെ പുറത്തേക്ക് പോവുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. 10 മണിയോടെ സുഹൃത്തുക്കളിലൊരാള്‍ സ്‍പോണ്‍സുറുടെ ഫോണ്‍ വഴി ബിനുവിനെ ബന്ധപ്പെടുകയും വിഷ്‍ണു അവര്‍ക്ക് ഗുഡ് ബൈ എന്നൊരു സന്ദേശമയച്ചതായി പറയുകയും ചെയ്‍തു.
അസ്വഭാവികത തോന്നിയ സുഹൃത്തുക്കള്‍ താമസ സ്ഥലത്തേക്ക് കുതിച്ചെത്തുകയായിരുന്നു. വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴേക്കും മരിച്ച നിലയില്‍ വിഷ്‍ണുവിനെ കണ്ടെത്തുകയായിരുന്നു. ഒപ്പം താമസിച്ചിരുന്ന എല്ലാവരും ജോലിക്ക് പോയിരുന്ന സമയത്തായിരുന്നു സംഭവം. ആറ് വര്‍ഷത്തോളമായി വിഷ്‍ണു ഇവിടെ താമസിക്കുകയായിരുന്നു. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം ബുധനാഴ്‍ച നാട്ടിലേക്ക് അയക്കാനാവുമെന്ന പ്രതീക്ഷയിലാണ് സുഹൃത്തുക്കളും കമ്പനി അധികൃതരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam