യുഎഇയില്‍ സ്വദേശി വത്കരണത്തില്‍ 200 ശതമാനം വര്‍ദ്ധനവെന്ന് ശൈഖ് മുഹമ്മദ്

Published : Jan 08, 2019, 04:31 PM IST
യുഎഇയില്‍ സ്വദേശി വത്കരണത്തില്‍ 200 ശതമാനം വര്‍ദ്ധനവെന്ന് ശൈഖ് മുഹമ്മദ്

Synopsis

തൊഴില്‍ സ്വദേശിവത്കരണം 2018ല്‍ 200 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് ശൈഖ് മുഹമ്മദ് മന്ത്രിസഭാ യോഗത്തിന് ശേഷം ട്വീറ്റ് ചെയ്തു. 2019ല്‍ സ്വദേശിവത്കരണം പിന്നെയും ഇരട്ടിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം സ്വദേശികള്‍ക്കായി 7000 വീടുകള്‍ നിര്‍മ്മിച്ചു.

അബുദാബി: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രാഷ്ട്രസേവനത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയത് യുഎഇ ക്യാബിനറ്റ് ആഘോഷിച്ചു. 2018ലെ നേട്ടങ്ങള്‍ അവലോകനം ചെയ്യാനും ഈ വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യാനുമായി ശൈഖ് മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനിടെയായിരുന്നു ആഘോഷം.

തൊഴില്‍ സ്വദേശിവത്കരണം 2018ല്‍ 200 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് ശൈഖ് മുഹമ്മദ് മന്ത്രിസഭാ യോഗത്തിന് ശേഷം ട്വീറ്റ് ചെയ്തു. 2019ല്‍ സ്വദേശിവത്കരണം പിന്നെയും ഇരട്ടിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം സ്വദേശികള്‍ക്കായി 7000 വീടുകള്‍ നിര്‍മ്മിച്ചു. പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ എല്ലാ പൗരന്മാര്‍ക്കും മാന്യമായ താമസ സ്ഥലം ഉറപ്പുവരുത്തും. സാമ്പത്തിക പിന്നോക്കാവസ്ഥ അനുഭവിക്കുന്നവര്‍ക്കായി ആയിരം കോടി ദിര്‍ഹത്തിന്റെ സാമൂഹിക സഹായ പദ്ധതികള്‍ കഴിഞ്ഞ വര്‍ഷം നടപ്പാക്കി. ഈവര്‍ഷവും സര്‍ക്കാര്‍ അവര്‍ക്കൊപ്പം തന്നെയായിരിക്കും. ഒരാളെയും മറന്നുപോവുകയില്ല.കുടുംബങ്ങള്‍, സ്ത്രീകള്‍, യുവാക്കള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കായി നയങ്ങള്‍ രൂപീകരിച്ചു. 2019ലും വരും വര്‍ഷങ്ങളിലും ഇത് തന്നെയാവും ഭരണകൂടത്തിന്റെ മുന്‍ഗണനയെന്നും അദ്ദേഹം പറ‍ഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത, സലാല-കേരള സെക്ടറിൽ സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്‍പ്രസ്
പുതിയ ട്രാഫിക് നിയമം ഫലപ്രദമാകുന്നു, കുവൈത്തിൽ അപകടകരമായ ഡ്രൈവിംഗ് ഗണ്യമായി കുറഞ്ഞു