
അബുദാബി: അക്കൗണ്ടുകളില്‍ നിന്ന് അകാരണമായി ബാങ്ക് പണം ഈടാക്കിയെന്ന് ഉപഭോക്താക്കളുടെ പരാതി. യുഎഇയിലെ ഫസ്റ്റ് അബുദാബി ബാങ്കിനെതിരെയാണ് ഉപഭോക്താക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അതേസമയം സാങ്കേതിക തകരാര്‍ കാരണമാണ് പണം ഈടാക്കപ്പെട്ടതെന്നും ഉടനെ തിരികെ നല്‍കുമെന്നും ബാങ്ക് അറിയിച്ചു.
ദിവസങ്ങള്‍ക്ക് മുന്‍പ് അക്കൗണ്ടുകളില്‍ നിന്ന് 175 ദിര്‍ഹം വീതമാണ് അകാരണമായി ബാങ്ക് ഈടാക്കിയത്. ഉപഭോക്താക്കള്‍ സോഷ്യല്‍ മീഡിയയിലും മറ്റും ഇക്കാര്യം ചര്‍ച്ച ചെയ്തെങ്കിലും ബാങ്ക് അധികൃതര്‍ ഔദ്ദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് സാങ്കേതിക പിഴവുണ്ടായെന്ന് ബാങ്ക് സോഷ്യല്‍ മീഡിയയിലൂടെ തന്നെ അറിയിക്കുകയായിരുന്നു. 175 രൂപ തെറ്റായി ഈടാക്കിയിട്ടുണ്ട്. ബന്ധപ്പെട്ടവര്‍ അത് പരിഹരിക്കാന്‍ ശ്രമിക്കുകയാണ്. പണം നഷ്ടമായവര്‍ക്ക് അത് തിരികെ നല്‍കും-ബാങ്കിന്റെ അറിയിപ്പില്‍ പറയുന്നു. അബുദാബിയില്‍ പ്രമുഖ ബാങ്കുകളെ ലയിപ്പിച്ച് 2017ലാണ് ഫസ്റ്റ് അബുദാബി ബാങ്കിന് രൂപം നല്‍കിയത്.
UAE bank accounts will get Dh175 back
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam