കുവൈത്തില്‍ വാഹനാപകടം; യുവാവ് മരിച്ചു, സഹോദരന് പരിക്ക്

Published : Jan 22, 2021, 08:08 PM IST
കുവൈത്തില്‍ വാഹനാപകടം; യുവാവ് മരിച്ചു, സഹോദരന് പരിക്ക്

Synopsis

വാഹനം തലകീഴായി മറിഞ്ഞതിനെ തുടര്‍ന്ന് തല്‍ക്ഷണം യുവാവ് മരിക്കുകയായിരുന്നു. പാരമെഡിക്കല്‍ സംഘം സ്ഥലത്തെത്തി ഇരുവരെയും ജഹ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെയെത്തുംമുമ്പ് മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 

കുവൈത്ത് സിറ്റി: കുവൈത്തിലെ കബദ് റോഡിലുണ്ടായ വാഹനാപകടത്തില്‍ 21 വയസുകാരന്‍ മരിച്ചു. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന 16 വയസുകാരനായ സഹോദരന് പരിക്കേറ്റു. വാഹനം ഓടിച്ചിരുന്നയാണ് മരണപ്പെട്ടത്. യുവാവിന് റോഡില്‍ മുന്‍വശത്തെ കാഴ്‍ച തടസപ്പെട്ടതാണ് അപകട കാരണമായതെന്ന് കരുതുന്നതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.

വാഹനം തലകീഴായി മറിഞ്ഞതിനെ തുടര്‍ന്ന് തല്‍ക്ഷണം യുവാവ് മരിക്കുകയായിരുന്നു. പാരമെഡിക്കല്‍ സംഘം സ്ഥലത്തെത്തി ഇരുവരെയും ജഹ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെയെത്തുംമുമ്പ് മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ബാലന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സഹേൽ' നോട്ടിഫിക്കേഷൻ അവഗണിക്കരുത്, പ്രവാസികൾക്കും സ്വദേശികൾക്കും നിർദ്ദേശം
റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം ചെയ്ത് സൗദി സുപ്രീം കോടതി