
മസ്‍കത്ത്: ഒമാനില്‍ സിഗിരറ്റ് കള്ളക്കടത്ത് നടത്താനുള്ള ശ്രമം കസ്റ്റംസും പൊലീസും ചേര്‍ന്ന് വിഫലമാക്കി. മസ്‍കത്ത് ഗവര്‍ണറേറ്റിലെ റുസൈൽ വ്യവസായ മേഖലയിൽ നിന്നാണ് 1900ത്തിലധികം ബോക്സ് സിഗരറ്റുകൾ കയറ്റിയ ട്രക്ക് ഒമാൻ കസ്റ്റംസ് അധികൃതർ റോയൽ ഒമാൻ പോലീസിന്റെ സഹായത്തോടെ പിടിച്ചെടുത്തത്.
കള്ളക്കടത്ത് പ്രവർത്തങ്ങൾക്കായി ട്രക്കില്‍ പ്രത്യേകം മാറ്റം വരുത്തിയായിരുന്നു സിഗിരറ്റ് കടത്തിയതെന്ന് ഒമാൻ കസ്റ്റംസിന്റെ അറിയിപ്പിൽ പറയുന്നു. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ പുരോഗമിക്കുന്നതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam