യുഎഇയില്‍ 2101 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് 10 മരണം

By Web TeamFirst Published Mar 18, 2021, 4:52 PM IST
Highlights

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,98,328 കൊവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയത്. ഇതുവരെ 3.46 കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ട്. 

അബുദാബി: യുഎഇയില്‍ 2101 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം വ്യാഴാഴ്‍ച അറിയിച്ചു. ചികിത്സയിലായിരുന്ന 2628 പേര്‍ രോഗമുക്തരായപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 10 കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,98,328 കൊവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയത്. ഇതുവരെ 3.46 കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ട്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 4,34,465 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 4,16,105 പേര്‍ ഇതിനോടകം രോഗമുക്തരായി. ആകെ 1424 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ജീവന്‍ നഷ്‍ടമായത്. നിലവില്‍ 16,936 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളതെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

click me!