ഒരു വിജയി സ്വന്തം ബിസിനസ്സിൽ നിക്ഷേപത്തിനുള്ള തുക തേടുകയായിരുന്നു. മറ്റൊരാൾ ഒരു ഹോബിയായി ഗെയിം കളിച്ചു. ആറിൽ അഞ്ച് നമ്പറുകളും മാച്ച് ചെയ്ത് മൂന്നു പേർ. 11.11 ബണ്ടിൽ ഓഫർ 15 നവംബർ വരെ ആസ്വദിക്കാം.

എമിറേറ്റ്സ് ഡ്രോയിൽ ആറിൽ അഞ്ച് നമ്പറുകൾ മാച്ച് ചെയ്ത് ഇന്ത്യയിൽ നിന്നുള്ള മൂന്നു പേർ. ഈസി6 രണ്ടാം ടിയറിലെ സമ്മാനമായ 8,333 ഡോളർ വീതം ഓരോരുത്തരും നേടി. ഗ്രാൻഡ് പ്രൈസായ 4 മില്യൺ ഡോളറിന് ഒരു നമ്പർ മാത്രം അകലെയായിരുന്നു മൂന്നു പേരും.

വിജയികളിൽ രണ്ടു പേർ എമിറേറ്റ്സ് ഡ്രോയോട് സംസാരിച്ചു. അസ്സമിൽ നിന്നുള്ള ത്രിദിബേഷ് സർക്കാർ ആണ് ഒരു വിജയി. ദീപാവലി ദിവസം ഉച്ചയുറക്കത്തിൽ നിന്നും ഉണർന്ന ത്രിദിബേഷിനെ സന്തോഷ വാർത്ത ഞെട്ടിച്ചു. രണ്ടാമത്തെ വിജയി മെഡിക്കൽ ഉദ്യോഗസ്ഥനായ ഇംതിയാസ് ഫറൂക്കിയാണ്. ഒരു സ്വപ്നം യാഥാർത്ഥ്യമായി എന്നാണ് ഇമെയിൽ പരിശോധിച്ച് അദ്ദേഹം പറഞ്ഞത്.

ത്രിദിബേഷ് സർക്കാർ: സമ്മാനം കിട്ടുമെന്നുള്ള വിശ്വാസം സത്യമായി

ഇകൊമേഴ്സ്, ഡിജിറ്റൽ മാർക്കറ്റിങ് മേഖലിയാണ് ത്രിദിബേഷ് ജോലി ചെയ്യുന്നത്. സ്വന്തം ബിസിനസ്സിൽ നിക്ഷേപം കാത്തിരിക്കുകയായിരുന്നു അദ്ദേഹം. അപ്പോഴാണ് ഇമെയിൽ വന്നത്.

“വാക്കുകളില്ല പറയാൻ. മാനിഫെസ്റ്റേഷൻ സത്യമാണെന്ന് ഉറപ്പായി.” – അദ്ദേഹം പറയുന്നു.

കഴിഞ്ഞ വർഷം മുതലാണ് അദ്ദേഹം എമിറേറ്റ്സ് ഡ്രോയിൽ പങ്കെടുക്കാൻ ആരംഭിച്ചത്. പിതാവും എമിറേറ്റ്സ് ഡ്രോ കളിക്കാറുണ്ടെന്ന് ത്രിദിബേഷ് പറയുന്നു. എപ്പോഴും ഈസി6 ആണ് ത്രിദിബേഷ് കളിക്കാറ്.

റാൻഡമായാണ് നമ്പറുകൾ ത്രിദിബേഷ് തെരഞ്ഞെടുത്തത്. “ദീപാവലി തലേന്നാണ് ഈ സന്തോഷം വന്നത്. കുടുംബത്തിലെ എല്ലാവരും സന്തോഷത്തിലാണ്. കുടുംബത്തോടൊപ്പം ആഘോഷിക്കാൻ കഴിഞ്ഞ ഒരു അസുലഭ മുഹൂർത്തമാണ് എനിക്കിത്.”

സമ്മാനത്തുക ബിസിനസ്സിൽ നിക്ഷേപിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. കൂടാതെ ശൈത്യകാലം വരുന്നതോടെ പ്രദേശവാസികൾക്ക് വസ്ത്രങ്ങളും പുതപ്പും ദാനം ചെയ്യാനും അദ്ദേഹം ആഗ്രഹിക്കുന്നു.

ഇംതിയാസ് ഫറൂക്കി: സ്വപ്നം പൂവണിയുമ്പോൾ

ഉത്തർപ്രദേശിൽ നിന്നാണ് ഇംതിയാസ് പങ്കെടുത്തത്. ഈസി6 തെരഞ്ഞെടുക്കാൻ അദ്ദേഹത്തിന് ഒരു കാരണമുണ്ട്.

“ഇതിന് അധികം പണം മുടക്കേണ്ട, മാത്രമല്ല വിജയിക്കാനുള്ള സാധ്യത കൂടുതലുമാണ്.”

റാൻഡമായി നടത്തിയ തെരഞ്ഞെടുപ്പാണ് അദ്ദേഹത്തെ വിജയിപ്പിച്ചത്. ഇമെയിൽ പരിശോധിച്ചാണ് ഇംതിയാസ് വിജയം സ്ഥിരീകരിച്ചത്. സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുമെന്ന് തനിക്കറിയാമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

മില്യൺ ഡോളർ സമ്മാനം ലഭിച്ചിരുന്നെങ്കിൽ തീർച്ചയായും തന്റെ ജീവിതം മാറുമായിരുന്നു എന്നും ഇംതിയാസ് സമ്മതിക്കുന്നു. പക്ഷേ, നിലവിലെ സമ്മാനത്തുകയിൽ അദ്ദേഹം തൃപ്തനാണ്. സമ്മാനത്തുക എങ്ങനെ വിനിയോഗിക്കും എന്നതിൽ അദ്ദേഹം ഇനിയും തീരുമാനം എടുത്തിട്ടില്ല. എന്തായാലും എല്ലാവരോടും എമിറേറ്റ്സ് ഡ്രോ പരീക്ഷിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.

മൂന്നു വിജയികൾ. ഒരു സന്ദേശം

ഇത്തവണത്തെ വിജയികൾക്ക് അവരുടെ നമ്പറുകൾ തെരഞ്ഞെടുക്കാൻ പലതായിരുന്നു കാരണം. ഒരാൾക്ക് ബിസിനസിന് പണം വേണ്ടിയിരുന്നു. രണ്ടാമത്തെയാൾക്ക് ഇതൊരു ഹോബി മാത്രം. എന്തായാലും അവരുൾപ്പെടെ മൂന്നു പേരും 4 മില്യൺ ഡോളർ എന്നതിന് ഒരക്കം അകലെ വരെയെത്തി. രണ്ടു വിജയികളും നൽകുന്ന സന്ദേശങ്ങൾ ഒരുപോലെയുള്ളതാണ്: ഭാഗ്യം പരീക്ഷിക്കൂ, നിങ്ങളുടെ സമയം വരും, ഒപ്പം ശ്രമം തുടരൂ.

11.11: പുതിയ തുടക്കങ്ങൾക്ക് ഒരു പുതിയ തീയതി

11.11 എന്നാൽ പലരും ഒരു പ്രത്യേകതയുള്ള തീയതിയയാണ് കാണുന്നത്. ഒരു ആഗ്രഹം പൂർത്തിയാക്കാനോ പുതിയ എന്തെങ്കിലും തുടങ്ങാനോ ഉത്തമമായ സമയം. അതിന് നിങ്ങൾക്കിപ്പോൾ എമിറേറ്റ്സ് ഡ്രോയെയും ആശ്രയിക്കാം. 11.11 ബണ്ടിൽ ഓഫർ ഇപ്പോൾ നവംബർ 15 വരെ ലഭ്യമാണ്.

ഓഫറിൽ വാങ്ങൂ: 2 MEGA7 + 2 EASY6 + 2 WILD5 + 2 FAST5, നേടാം 208 ഫ്രീ ടിക്കറ്റുകൾ നേടാനുള്ള അവസരം. അതായത് ഒരു വർഷം മുഴുവനുള്ള ഗ്രാൻഡ് ഡ്രോയുടെ ടിക്കറ്റുകൾ സ്വന്തമാകും!

നിങ്ങൾക്കും നിങ്ങളുടെ 11.11 നിമിഷം സ്വന്തമാക്കാം.

ബിസിനസ് ആയിക്കോട്ടെ, ഒരു സ്വപ്നമായിക്കോട്ടെ, ഒരു നല്ല ലക്ഷണം കാത്തിരിക്കുന്ന തീരുമാനമാകട്ടെ, എല്ലാത്തിനും നിങ്ങൾക്ക് എമിറേറ്റ്സ് ഡ്രോയിലൂടെ തുടങ്ങാം.

4 മില്യൺ ഡോളർ എന്ന ഗ്രാൻഡ് പ്രൈസിലേക്ക് ഒരക്കം അകലെ വരെ മൂന്നു വിജയികളെത്തി. നിങ്ങൾക്കും അവിടെയെത്താം, അതിനേക്കാൾ മുന്നിലും!