യുഎഇയില്‍ 2,223 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് ഏഴ് മരണം

Published : Jun 25, 2021, 06:00 PM IST
യുഎഇയില്‍ 2,223 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് ഏഴ് മരണം

Synopsis

പുതിയതായി നടത്തിയ 2,93,212 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 

അബുദാബി: യുഎഇയില്‍ 2,223 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,177 പേര്‍ സുഖം പ്രാപിക്കുകയും ഏഴ് പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 2,93,212 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,22,532 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,01,308 പേര്‍ രോഗമുക്തരാവുകയും 1,782 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,442 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം: ചരക്ക് എടുക്കാൻ മാത്രമായി അബുദാബിയിൽ നിന്ന് വിമാനം എത്തും, പച്ചക്കറികൾ കൊണ്ടുപോകും
'ഭരണാധികാരി ഉറപ്പ് നൽകുന്ന സുരക്ഷയിൽ വിശ്വാസം'; പരിഭ്രാന്തിയില്ലാതെ UAEയിലെ ജനജീവിതം