യുഎഇയില്‍ നിന്ന് ഇതുവരെ സ്വന്തം നാടുകളിലേക്ക് മടങ്ങിയത് 22,900 പേര്‍

By Web TeamFirst Published Apr 19, 2020, 5:55 PM IST
Highlights

കാനഡ, അമേരിക്ക, യു.കെ, ഫ്രാന്‍സ്, അള്‍ജീരിയ, ജര്‍മനി, റഷ്യ, സുഡാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരാണ് ഇതിനോടകം സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. വിദേശപൗരന്മാരെ തിരികെ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ഇപ്പോഴും തുടരുകയാണ്.

അബുദാബി: കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി യുഎഇയില്‍ കുടുങ്ങിപ്പോയ 22,900 വിദേശികള്‍ ഇതിനോടകം രാജ്യം വിട്ടതായി വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. കര, വ്യോമ മാര്‍ഗങ്ങളിലൂടെയാണ് ഇത്രയും പേര്‍ സ്വന്തം പേര്‍ മടങ്ങിയത്. ഇതില്‍ 5185 പേര്‍ യുഎഇയുടെ ദേശീയ വിമാനക്കമ്പനികള്‍ വഴിയാണ് യാത്ര ചെയ്തത്.

കാനഡ, അമേരിക്ക, യു.കെ, ഫ്രാന്‍സ്, അള്‍ജീരിയ, ജര്‍മനി, റഷ്യ, സുഡാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരാണ് ഇതിനോടകം സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. വിദേശപൗരന്മാരെ തിരികെ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ഇപ്പോഴും തുടരുകയാണ്.

അതേസമയം 2286 യുഎഇ പൗരന്മാരെയും അവര്‍ക്കൊപ്പമുണ്ടായിരുന്നവരെയും ഇതിനോടകം സര്‍ക്കാര്‍ തിരിച്ചെത്തിച്ചിട്ടുണ്ട്. 43 രാജ്യങ്ങളില്‍ കുടുങ്ങിയ യുഎഇ പൗരന്മാരെ ഇങ്ങനെ തിരിച്ചെത്തിച്ചു. ഇനിയും ചില രാജ്യങ്ങളില്‍ നിന്നുകൂടി തങ്ങളെ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. 

click me!