ഒമാൻ ഉൾക്കടലില്‍ മൂന്ന് കപ്പലുകൾ കൂട്ടിയിടിച്ച് അപകടം, 24 ജീവനക്കാരെ രക്ഷപ്പെടുത്തി

Published : Jun 17, 2025, 11:51 AM ISTUpdated : Jun 17, 2025, 01:47 PM IST
representative image

Synopsis

ഒമാന്‍ ഉള്‍ക്കടലില്‍ അപകടത്തില്‍പ്പെട്ട എണ്ണക്കപ്പലില്‍ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തി. 

അബുദാബി: ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം. അഡലിന്‍ എണ്ണക്കപ്പലില്‍ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ ദേശീയ സുരക്ഷാസേനയിലെ തീരദേശ സുരക്ഷ വിഭാഗം അറിയിച്ചു. മൂന്ന് കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ഉടന്‍ തന്നെ അടിയന്തരമായി ജീവനക്കാരെ കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തി.

യുഎഇയുടെ 24 നോട്ടിക്കല്‍ മൈല്‍ അകലെ, ഒമാന്‍ ഉൾക്കടലിലാണ് അപകടം ഉണ്ടായതെന്ന് ദേശീയ സുരക്ഷാ സേന അറിയിച്ചു. അഡലിന്‍ എണ്ണക്കപ്പലും മറ്റ് രണ്ട് കപ്പലുകളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തന ബോട്ടുകള്‍ സ്ഥലത്തെത്തിയിരുന്നു. എല്ലാ ജീവനക്കാരെയും രക്ഷപ്പെടുത്തി ഖോര്‍ഫക്കാന്‍ തുറമുഖത്തെത്തിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ