
ദുബൈ: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദുബൈയില്‍ ഞായറാഴ്ച രാവിലെ റിപ്പോര്‍ട്ട് ചെയ്തത് 24 റോഡപകടങ്ങള്‍. രാവിലെ ആറ് മണിക്കും ഒമ്പത് മണിക്കും ഇടയിലുള്ള സമയത്താണ് ഇത്രയും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ദുബൈ പൊലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ അറിയിച്ചു. ഇതില്‍ രണ്ട് വലിയ അപകടങ്ങളും ഉള്‍പ്പെടുന്നു.
ഇതേ സമയത്ത് 1,810 അടിയന്തര ഫോണ്‍ കോളുകളും ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ചയിലേതിനേക്കാള്‍ 30 ശതമാനം കൂടുതല്‍ ഫോണ്‍ കോളുകള്‍ ലഭിച്ചുവെന്ന് ദുബൈ പൊലീസിലെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ ഡയറക്ടര്‍ കേണല്‍ തുര്‍ക്കി അബ്ദുറഹ്മാന്‍ ബിന്‍ ഫറാസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച 1,257 അടിയന്തര ഫോണ്‍ കോളുകളും ഒരു വലിയ അപകടം ഉള്‍പ്പെടെ 26 റോഡപകടങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. എമിറേറ്റിന്റെ വിവിധ പ്രദേശങ്ങളില്‍ അതിരാവിലെ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ദുബൈ പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ