ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ഇന്നു മുതല്‍; തുടക്കം 12 മണിക്കൂര്‍ സൂപ്പര്‍ സെയിലിലൂടെ

Published : Dec 26, 2018, 10:06 AM IST
ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ഇന്നു മുതല്‍; തുടക്കം 12 മണിക്കൂര്‍ സൂപ്പര്‍ സെയിലിലൂടെ

Synopsis

90 ശതമാനം വരെ വിലക്കുറവ് ലഭിക്കുന്ന 12 മണിക്കൂര്‍ സൂപ്പര്‍ സെയിലോടുകൂടിയാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം കുറിക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതല്‍ മാള്‍ ഓഫ് എമിറേറ്റ്സിലും മിര്‍ദിഫ്, ദേറ, മിഐസം, ബര്‍ഷ, ഷിന്ദഗ എന്നിവിടങ്ങളിലെ സിറ്റി സെന്ററുകളിലുമാണ് സെയില്‍ നടക്കുന്നത്. 

ദുബായ്: ഇരുപത്തിനാലാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമാവും. ഫെബ്രുവരി രണ്ട് വരെ നീണ്ടുനില്‍ക്കുന്ന ഷോപ്പിങ് ഫെസ്റ്റിവലില്‍ 700 ബ്രാന്റുകളും 3200 വ്യാപാര സ്ഥാപനങ്ങളുമാണ് പങ്കെടുക്കുന്നത്. വിവിധ വിഭാഗങ്ങളില്‍ 90 ശതമാനം വരെ വിലക്കുറവാണ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭിക്കുന്നത്.

90 ശതമാനം വരെ വിലക്കുറവ് ലഭിക്കുന്ന 12 മണിക്കൂര്‍ സൂപ്പര്‍ സെയിലോടുകൂടിയാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം കുറിക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതല്‍ മാള്‍ ഓഫ് എമിറേറ്റ്സിലും മിര്‍ദിഫ്, ദേറ, മിഐസം, ബര്‍ഷ, ഷിന്ദഗ എന്നിവിടങ്ങളിലെ സിറ്റി സെന്ററുകളിലുമാണ് സെയില്‍ നടക്കുന്നത്. ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് ഒരുക്കുന്ന അഞ്ച് ആഴ്ച നീളുന്ന ഷോപ്പിങ് മേളയും ഇന്ന് മുതല്‍ ആരംഭിക്കും. 32 കിലോഗ്രാം സ്വര്‍ണ്ണം, ആഢംബര കാറുകള്‍, സ്മാര്‍ട്ട് ടിവികള്‍ എന്നിങ്ങനെ നിരവധി സമ്മാനങ്ങളാണ് ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. 300ലധികം ഔട്ട്‍ലെറ്റുകളില്‍ നിന്ന് 500 ദിര്‍ഹത്തിലധികം തുകയ്ക്ക് സ്വര്‍ണ്ണം വാങ്ങുന്നവര്‍ക്കാണ് സമ്മാനങ്ങള്‍.

ഇതിന് പുറമെ ഡിസംബര്‍ 27 മുതല്‍ എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും പ്രത്യേക ഓഫറുകളും ലഭിക്കും. വാരാന്ത്യങ്ങളില്‍ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വ്യാപാരം സ്റ്റോക്ക് തീരുന്നത് വരെ തുടരും.ദിവസവുമുള്ള നറുക്കെടുപ്പുകള്‍ക്ക് പുറമെ ഒട്ടനവധി സമ്മാനങ്ങളും ഷോപ്പിങ് പ്രേമികളെ കാത്തിരിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന 5 സ്വകാര്യ നഴ്‌സറികൾ മന്ത്രാലയം കണ്ടെത്തി, കർശന നടപടി ആവശ്യപ്പെട്ട് കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയം
അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വ്യാജൻ, ആയിരത്തിലധികം ഉൽപ്പന്നങ്ങൾ കുവൈത്തിൽ പിടികൂടി