ബാഡ്മിന്‍റൺ കളിച്ചുകൊണ്ടിരിക്കെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. ബാഡ്മിന്റൺ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുവൈത്ത്‌: ബാഡ്മിന്റൺ കളിച്ചു കൊണ്ടിരിക്കെ മലയാളി കുവൈത്തിൽ കുഴഞ്ഞുവീണ് മരിച്ചു. തിരുവല്ല വളഞ്ഞവട്ടം സ്വദേശി വാണിയപുരയിൽ ബിബിൻ വി മത്തായി (44 വയസ്സ്‌) ആണ് നിര്യാതനായത്. ബാഡ്മിന്റൺ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അൽ മുല്ല ബെഹബഹാനി മോട്ടോർ കമ്പനി ജീവനക്കാരനാണ്‌. ഭാര്യ: ബീന, മക്കൾ: ഡിമോസ്‌, ഡേവിസ്‌, ഡെൻവിസ്‌. കുവൈത്ത്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവകാംഗമാണ്‌. സംസ്കാരം പിന്നീട്‌ വളഞ്ഞവട്ടം സെന്റ്‌ മേരിസ്‌ ഓർത്തഡോക്സ്‌ ദേവാലയത്തിൽ നടക്കും. ഭൗതിക ശരീരം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.