സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് വേട്ട; വിദേശികളടക്കം 26 പേര്‍ പിടിയില്‍

By Web TeamFirst Published Oct 7, 2021, 9:28 PM IST
Highlights

ജിസാന്‍, അസീര്‍, നജ്‌റാന്‍ മേഖലകളില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. പിടിയിലായവരില്‍ 17 പേര്‍ സ്വദേശികളാണ്.

റിയാദ്: സൗദി അറേബ്യയിലേക്ക്(Saudi Arabia) കടത്താന്‍  161 കിലോഗ്രാം ഹാഷിഷും(hashish)  26.3 ടണ്‍ ഖാട്ടും(ഉത്തേജക വസ്തു)അതിര്‍ത്തി പട്രോള്‍ സംഘം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് വിദേശികളടക്കം 26 പേരാണ് പിടിയിലായത്.

ജിസാന്‍, അസീര്‍, നജ്‌റാന്‍ മേഖലകളില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. പിടിയിലായവരില്‍ 17 പേര്‍ സ്വദേശികളാണ്. ഒമ്പത് പേര്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്തെത്തിയവരാണ്. ഇവരില്‍ ആറുപേര്‍ എത്യോപ്യക്കാരാണ്. മൂന്നു പേര്‍ യെമന്‍ സ്വദേശികളും. തുടര്‍ നിയമ നടപടികള്‍ക്കായി പിടിച്ചെടുത്ത ലഹരിമരുന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അതിര്‍ത്തി സേന വക്താവ് ലഫ്. കേണല്‍ മിസ്ഫര്‍ ബിന്‍ ഗാനേം അല്‍ ഖാര്‍നി പറഞ്ഞു. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

click me!