കുവൈത്ത് എയര്‍വേയ്സില്‍ നിന്ന് 26 പൈലറ്റുമാര്‍ രാജിവെച്ചു

By Web TeamFirst Published Dec 14, 2019, 11:03 AM IST
Highlights

പൈലറ്റുമാരുടെ രാജി ചര്‍ച്ച ചെയ്യാന്‍ കുവൈത്ത് എയര്‍വേയ്സ് ഡയറക്ടര്‍ ബോര്‍ഡ് അടിയന്തര യോഗം ചേര്‍ന്നു. പൈലറ്റുമാരുടെ നാല് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. 

കുവൈത്ത് സിറ്റി: കുവൈത്തിന്റെ ദേശീയ വിമാന കമ്പനിയായ കുവൈത്ത് എയര്‍വേയ്‍സില്‍ നിന്ന് 26 പൈലറ്റുമാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ രാജിവെച്ചു. രാജിയിലേക്ക് നയിച്ച കാരണങ്ങളുള്‍പ്പെടെ ചൂണ്ടിക്കാട്ടി ഇവര്‍ കമ്പനി ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടിവിന് സംയുക്ത രാജിക്കത്ത് നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൈലറ്റുമാരുടെ രാജി ചര്‍ച്ച ചെയ്യാന്‍ കുവൈത്ത് എയര്‍വേയ്സ് ഡയറക്ടര്‍ ബോര്‍ഡ് അടിയന്തര യോഗം ചേര്‍ന്നു. പൈലറ്റുമാരുടെ നാല് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.  സിവില്‍ ഏവിയേഷന്‍ അതോരിറ്റിയുടെ ചട്ടങ്ങളും അന്താരാഷ്ട്ര സാങ്കേതിക മാനദണ്ഡങ്ങളും ലംഘിക്കാതെ പൈലറ്റുമാരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കി. ഡയറക്ടര്‍  ബോര്‍ഡ് അംഗങ്ങളും എക്സിക്യൂട്ടീവ് മാനേജ്‍മെന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടതാണ് കമ്മിറ്റി.

click me!