
മനാമ: ബഹ്റൈനിലുണ്ടായ റോഡപകടത്തില്‍ പ്രവാസി മരിച്ചു. ശൈഖ് ജാബിര്‍ അല്‍ അഹ്‍മദ് അല്‍ സബാഹ്‍ ഹൈവേയില്‍ റിഫയിലേക്കുള്ള ദിശയിലായിരുന്നു അപകടം. 26 വയസുള്ള ഏഷ്യക്കാരാനാണ് മരിച്ചതെന്ന് ബഹ്റൈനിലെ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. പുലര്‍ച്ചെ വാഹനം റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. അപകടത്തില്‍ മരണപ്പെട്ട പ്രവാസി ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല.
Read also:ബഹ്റൈനില്‍ വീടിന് തീപിടിച്ച് ഒരാള്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്
സന്ദർശന വിസയിൽ സൗദി അറേബ്യയിലെത്തിയ മലയാളി മരിച്ചു
റിയാദ്: സന്ദർശന വിസയിൽ സൗദി അറേബ്യയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ബീരാൻ കുട്ടി (73) ആണ് സൗദിയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജീസാന് സമീപം സബിയയിൽ മരിച്ചത്. ശനിയാഴ്ച സബിയ ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം.
നെഞ്ചുവേദനയെ തുടര്‍ന്നാണ് ബീരാന് കുട്ടിയെ ഇവിടെ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച്ച മുമ്പാണ് ഇദ്ദേഹവും ഭാര്യ ആയിഷ ബീബിയും സന്ദർശന വിസയിൽ മക്കളുടെ അടുത്തേക്ക് എത്തിയത്. മക്കളായ അബ്ദുന്നാസർ, അബ്ദുൽ ലത്തീഫ്, അൻവർ സാദത്ത്, അഫ്‌സൽ എന്നിവർ സൗദി അറേബ്യയി ജീസാനിൽ താമസിക്കുകയാണ്. ഫൗസിയ, ഫസലത്, ഫാരിസ എന്നിവർ മറ്റു മക്കളാണ്. മൃതദേഹം സബിയ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണാനന്തര നടപടികൾ പൂർത്തിയാക്കാൻ സബിയ കെ.എം.സി.സി ഭാരവാഹികൾ രംഗത്തുണ്ട്.
Read also: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam