
റിയാദ്: സൗദി അറേബ്യയിൽ 2788 ഇന്ത്യാക്കാർക്കാണ് കൊവിഡ് ബാധിച്ചതെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് അറിയിച്ചു. 21 പേർ മരണമടഞ്ഞു. അതിൽ ആറുപേർ മലയാളികളാണ്. അഞ്ച് പേർ മഹാഷ്ട്ര സ്വദേശികളും. തെലങ്കാന, ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ബാക്കി 10 പേർ. മദീനയിലുള്ള കണ്ണൂര്‍ സ്വദേശി ഷബ്നാസ് (29), റിയാദിലുള്ള മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാന്‍ (41),പുനലൂർ സ്വദേശി വിജയകുമാരന്‍ നായര്‍ (51), മക്കയിലുള്ള മലപ്പുറം തെന്നല വെസ്റ്റ് ബസാർ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാർ (57), ഉനൈസയിലുള്ള ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51), ജിദ്ദയിലുള്ള മലപ്പുറം കൊളപ്പുറം ആസാദ് നഗർ സ്വദേശി പാറേങ്ങൽ ഹസ്സൻ (56) എന്നിവരുടെ മരണമാണ് മലയാളികളുടെ സ്ഥിരീകരിച്ചിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam