സൗദി അറേബ്യയിൽ 289 പേർ കൂടി കൊവിഡ് മുക്തരായി

Published : Dec 07, 2020, 07:46 PM IST
സൗദി അറേബ്യയിൽ 289 പേർ കൂടി കൊവിഡ് മുക്തരായി

Synopsis

രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 97.3 ശതമാനമായി ഉയർന്നു. കൊവിഡ് ബാധിതരായി അവശേഷിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. അസുഖ ബാധിതരായി  രാജ്യത്ത് ബാക്കിയുള്ളത് 3777 പേർ മാത്രമാണ്. 

റിയാദ്: സൗദി അറേബ്യയിൽ 289 പേർ കൊവിഡ് മുക്തരായി. പുതുതായി 209 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധയിടങ്ങളിലായി 12 മരണങ്ങൾ കൂടി  റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 358922 ആയി. രോഗമുക്തരുടെ ആകെ എണ്ണം 349168 ആയി ഉയർന്നു. ആകെ മരണസംഖ്യ 5977 ആണ്.  

രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 97.3 ശതമാനമായി ഉയർന്നു. കൊവിഡ് ബാധിതരായി അവശേഷിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. അസുഖ ബാധിതരായി  രാജ്യത്ത് ബാക്കിയുള്ളത് 3777 പേർ മാത്രമാണ്. ഇതിൽ 577 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില  തൃപ്തികരമാണ്. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 44,  മദീന 44, മക്ക 37, കിഴക്കൻ പ്രവിശ്യ 26, അസീർ 20, ഖസീം 10, നജ്റാൻ 6, ഹാഇൽ 6, വടക്കൻ അതിർത്തി മേഖല 5, അൽബാഹ 4, തബൂക്ക് 3, ജീസാൻ 3, അൽജൗഫ് 1.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭീകരപ്രവർത്തനങ്ങൾ; മൂന്ന് തീവ്രവാദികളുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി
ദമ്മാമിലെ ഏറ്റവും വലിയ വിനോദ നഗരം, വിസ്മയലോകം തുറന്ന് ഗ്ലോബൽ സിറ്റി