യുഎഇയില്‍ 302 പുതിയ കൊവിഡ് കേസുകള്‍ കൂടി, രോഗമുക്തരുടെ എണ്ണവും ഉയരുന്നു

By Web TeamFirst Published Jul 30, 2020, 3:50 PM IST
Highlights

രണ്ട് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 349 ആയി.

അബുദാബി: യുഎഇയില്‍ ഇന്ന്(വ്യാഴാഴ്ച) 302 പേര്‍ക്ക് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. 424 പേര്‍ കൂടി രോഗമുക്തരായതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

രണ്ട് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 349 ആയി. 60,223 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 53,626 പേര്‍ ആകെ രോഗമുക്തി നേടി. 55,000 കൊവിഡ് പരിശോധനകളാണ് യുഎഇയില്‍ പുതുതായി നടത്തിയത്. നിലവില്‍ 6,248 പേരാണ് ചികിത്സയിലുള്ളത്.

വന്ദേ ഭാരത്: ബഹ്‌റൈനില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങളില്‍ ടിക്കറ്റ് ബുക്കിങ് ഓണ്‍ലൈനില്‍

'മാലാഖ'മാരുടെ കരുതലില്‍ വളര്‍ന്നു, നാട്ടില്‍ കുടുങ്ങിയ അമ്മയെത്തുന്നതും കാത്ത് കണ്‍മണിക്ക് ഒന്നാം പിറന്നാള്‍
 

click me!