
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മരിച്ചത് 31 ഇന്ത്യാക്കാർ. ഈ മാസം എട്ടാം തീയതി വരെയുള്ള കണക്കാണ് ഇന്ത്യൻ എംബസി പുറത്തുവിട്ടത്. കണ്ണൂര്‍ സ്വദേശി ഷബ്നാസ് (29, മദീന), മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാന്‍ (41, റിയാദ്), പുനലൂർ സ്വദേശി വിജയകുമാരന്‍ നായര്‍ (51, റിയാദ്), ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51, ഉനൈസ), മലപ്പുറം തെന്നല വെസ്റ്റ് ബസാർ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാർ (57, മക്ക), മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂർ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കർ (59, മദീന), മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം സ്വദേശി മുഹമ്മദ് റഫീഖ് (46, മക്ക), കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടിൽ ശരീഫ് ഇബ്രാഹിം കുട്ടിയുടേ (43, റിയാദ്) എന്നിവരാണ് മരിച്ച മലയാളികൾ.
മറ്റ് സംസ്ഥാനത്ത് നിന്നുള്ളവർ: ബദർ ആലം (41, യു.പി), സുലൈമാൻ സെയ്യിദ് (59, മഹാരാഷ്ട്ര), അസ്മത്തുല്ല ഖാൻ (65, തെലങ്കാന), ബറക്കത്ത് അലി അബ്ദുല്ലത്തീഫ് -ഫഖീർ (63, മഹാരാഷ്ട്ര), മുഹമ്മദ് സാദിഖ് (53, തെലങ്കാന), മുഹമ്മദ് അസ്ലം ഖാൻ (51, യു.പി), മുഹമ്മദ് ഫഖീർ ആലം (51, യു.പി), തൗസിഫ് ബൽബലെ (40, മഹാരാഷ്ട്ര), ശൈഖ് ഉബൈദുല്ല (49, മഹാരാഷ്ട്ര), ജലാൽ അഹമ്മദ് പവാസ്കർ (61, മഹാരാഷ്ട്ര), മുഹമ്മദ് ഇസ്ലാം (53, ബിഹാർ), അബ്രീ ആലം മുഹമ്മദ് അലംഗീർ (48, ബിഹാർ), സാഹിർ ഹുസൈൻ (54, ബിഹാർ), അമർ മുഹമ്മദ് (40, തെലങ്കാന), സെയ്യിദ് ദസ്തഗീർ (61, തെലങ്കാന), മഹീന്ദർ പോൾ (58, ഹിമാചൽ പ്രദേശ്), ശംസോജ ഖാൻ (45, യു.പി), സക്കീർ ഹുസൈൻ (26, പശ്ചിമബംഗാൾ), യാസീൻ ഖാൻ (53, യു.പി), സോമു അൻബലാഗൻ (51, തമിഴ്നാട്), അബ്ദുസലാം (51, യു.പി), മുഹമ്മദ് റിയാസ് പത്താൻ (മഹാരാഷ്ട്ര), മുഹമ്മദ് ഖാലിദ് തൻവീർ (43, ബിഹാർ).
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ