ജോലിയ്ക്കിടെ ക്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ പ്രവാസി മലയാളി ആശുപത്രിയിൽ മരിച്ചു

Published : May 13, 2020, 09:05 AM IST
ജോലിയ്ക്കിടെ ക്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ പ്രവാസി മലയാളി ആശുപത്രിയിൽ മരിച്ചു

Synopsis

ബുറൈദ കിങ് ഫഹദ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും വെള്ളിയാഴ്ച ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. 

ബുറൈദ: ജോലിക്കിടെ ക്രെയിനിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ മലയാളി ബുറൈദയിലെ ആശുപത്രിയിൽ മരിച്ചു. സൗദി സ്വദേശി നടത്തുന്ന അൽറഹുജി ക്രെയിൻ സർവീസിൽ മെക്കാനിക്കായ പാലക്കാട് കൊടുവായൂർ പെരുവമ്പ് സ്വദേശി മുരളീ മണിയൻ കിട്ട (50) ആണ് മരിച്ചത്. ജോലി ചെയ്യുന്നതിനിടെ വ്യാഴാഴ്ച ക്രെയിനിൽ നിന്നും തെന്നി വീണ് കഴുത്തിന് പിന്നിലും നട്ടെല്ലിനുമായി മാരകമായ പരിക്കേൽക്കുകയായിരുന്നു.

ബുറൈദ കിങ് ഫഹദ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും വെള്ളിയാഴ്ച ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. എട്ടുവർഷമായി ഇതേ സ്പോൺസറുടെ കീഴിൽ ജോലി ചെയ്യുന്നു. 10 മാസം മുമ്പാണ് നാട്ടിൽ നിന്നും അവധി കഴിഞ്ഞു വന്നത്. ഭാര്യ: ഗീത. രേഷ്മ (14) ഏക മകളാണ്. കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള തയാറെടുപ്പിലാണ്. ആദ്യം മുതലേ സഹായത്തിനും മരണാനന്തര നിയമ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനും രംഗത്തുള്ളത് ബുറൈദ കെ.എം.സി.സി ജീവകാരുണ്യവിഭാഗം ചെയർമാൻ ഫൈസൽ അലത്തൂർ, സെൻട്രൽ കമ്മിറ്റി ഭാരവാഹി സക്കീർ മാടാല എന്നിവരാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ചു, സിറിയക്ക് സൗദി സമ്മാനിച്ച ആ പെട്ടിയിലെന്തായിരുന്നു? ഒടുവിൽ ഉത്തരമായി
വൃത്തിയിൽ വിട്ടുവീഴ്ചയില്ല, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള 10 നഗരങ്ങളിൽ അഞ്ചും ഗൾഫിൽ