
മനാമ: ബഹ്‌റൈനില്‍ കൊവിഡ്(covid 19) ലക്ഷണങ്ങളുള്ള 32കാരനായ സ്വദേശിയില്‍ നിന്ന് രോഗം ബാധിച്ചത് എട്ടുപേര്‍ക്ക്. ഒരു ഒത്തുചേരലില്‍ പങ്കെടുക്കുന്നതിനിടെ ഇയാളുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍(primary contact) ഏര്‍പ്പെട്ടവരാണ് ഈ എട്ടുപേരും.
യുവാവിന്റെ ഭാര്യ, മക്കള്‍, ഭാര്യാ സഹോദരി, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്കാണ് കൊവിഡ് പകര്‍ന്നത്. കൊവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയമാണ് ഈ വിവരം ഇന്നലെ പുറത്തുവിട്ടത്. അതേസമയം കൊവിഡ് പോസിറ്റീവായ രണ്ടു വയസ്സുള്ള പ്രവാസി കുട്ടിയില്‍ നിന്ന് മാതാപിതാക്കളും സഹോദരങ്ങളും ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ചുപേര്‍ക്ക് കൊവിഡ് ബാധിച്ചു.
കഴിഞ്ഞ ആഴ്ചയില്‍ ശരാശരി പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 65 ആയി കുറഞ്ഞു. ഇതിന് മുമ്പത്തെ ആഴ്ച 78 ആയിരുന്നു. സെപ്തംബര്‍ 23നും 29നും ഇടയില്‍ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളില്‍ 77 എണ്ണം അടുത്ത സമ്പര്‍ക്കം മൂലമായിരുന്നു. 142 പേര്‍ക്ക് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. 80 കേസുകള്‍ റാന്‍ഡം പരിശോധനയിലും 116 എണ്ണം ക്വാറന്റീന്‍ കാലയളവ് പൂര്‍ത്തിയാക്കിയപ്പോഴുമാണ് കണ്ടെത്തിയത്. ആകെ 457 കേസുകളാണ് കഴിഞ്ഞ ആഴ്ചയില്‍ റിപ്പോര്‍ട്ട്ചെയ്തത്. 195 പേര്‍ സ്വദേശികളാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam