ഒമാനില്‍ 72 മണിക്കൂറിനിടെ 3217 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 52 മരണം

By Web TeamFirst Published Jul 11, 2021, 6:38 PM IST
Highlights

വ്യാഴാഴ്‍ച 1215 പേര്‍ക്കും വെള്ളിയാഴ്‍ച 1082 പേര്‍ക്കും ശനിയാഴ്‍ച 920 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്‍ച 19 പേരും വെള്ളിയാഴ്‍ച 15 പേരും ശനിയാഴ്‍ച 18 പേരും കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‍തു.

മസ്‍കത്ത്: ഒമാനില്‍ 3217 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ വിവരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് ഇന്നത്തെ  കണക്കുകള്‍ പുറത്തുവിട്ടത്. 72 മണിക്കൂറിനിടെ രാജ്യത്ത് 52 പേര്‍ക്ക് കൊവിഡ് കാരണം ജീവന്‍ നഷ്‍ടമായി.

വ്യാഴാഴ്‍ച 1215 പേര്‍ക്കും വെള്ളിയാഴ്‍ച 1082 പേര്‍ക്കും ശനിയാഴ്‍ച 920 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്‍ച 19 പേരും വെള്ളിയാഴ്‍ച 15 പേരും ശനിയാഴ്‍ച 18 പേരും കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‍തു. രാജ്യത്ത് ഇതുവരെ 2,84,905 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 2,57,689 പേര്‍ ഇതിനോടകം രോഗമുക്തരായി. ആകെ 3423 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

നിലവില്‍ 90.4 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 137 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുള്‍പ്പെടെ 1391 പേരാണ് ഇപ്പോള്‍ കൊവിഡ് ബാധിതരായി ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 501 പേരുടെ നില ഗുരുതരമാണ്. ഇവര്‍ക്ക് തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സ നല്‍കിവരികയാണ്.

click me!